തിരുവനന്തപുരം: മലപ്പുറത്ത് കാളികാവ് പ്രതിയുടെ വെടിയേറ്റു മരിച്ച ഗ്രേഡ് എസ്.ഐ പി.പി. വിജയകൃഷ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വിജയകൃഷ്ണന്റെ ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വണ്ടൂര്‍ അമ്പലപ്പടി പുതക്കാട്ടുകുന്ന് പരേതനായ കുളക്കാട്ടുമഠത്തൊടി ചന്ദ്രശേഖരന്‍ നായരുടെ മകനാണ് പെരിക്കാവ് പാലശ്ശേരി ‘നന്ദനം’ വീട്ടില്‍ പി.പി. വിജയകൃഷ്ണന്‍. അമ്മ: ജാനകിഅമ്മ. ഭാര്യ: ശോഭന (പൂക്കോട്ടുംപാടം). മക്കള്‍: വിജിന, വിനൂപ്. മരുമകന്‍: വിജയകുമാര്‍(കാലിക്കറ്റ് സര്‍വകലാശാലാ ലാബ്‌ടെക്‌നീഷ്യന്‍). സഹോദരങ്ങള്‍: ചന്ദ്രകുമാര്‍, ശ്യാംബാബു, കാര്‍ത്യായനി, ശ്രീദേവി.
Discussion about this post