തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ലോഡ്‌ഷെഡ്ഡിങ് മെയ് 31 വരെ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. വൈദ്യുതിക്ഷാമം തുടരുകയാണെങ്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പത്ത് ശതമാനം ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 30 വരെ ലോഡ് ഷെഡ്ഡിങ് തുടരണം എന്നതായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. വ്യവസായ മേഖലയില്‍ ഇരുപത് ശതമാനം വരെ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണം എന്നതായിരുന്നു ബോര്‍ഡിന്റെ ആവശ്യം. ലോഡ് ഷെഡ്ഡിങ് ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനായി മെയ് രണ്ടാംവാരം സംസ്ഥാനത്തെ വൈദ്യുതിയുടെ ലഭ്യത അവലോകനം ചെയ്യും.
ഇതിന് പുറമെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് അധികവൈദ്യുതിക്ക് യൂണിറ്റിന് പത്ത് രൂപ എന്ന നിരക്കില്‍ ഈടാക്കാനും കമ്മീഷന്‍ ബോര്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post