തിരുവനന്തപുരം: മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയുണ്ടായാല്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടാകുമെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അനൂബ് ജേക്കബ്ബും മഞ്ഞളാംകുഴി അലിയും കൂടി മന്ത്രിയായാല്‍ ന്യൂനപക്ഷ അംഗങ്ങളുടെ എണ്ണം പതിനാലാവും. ഇത് ഹിന്ദു ജനവിഭാഗങ്ങളോടുള്ള വഞ്ചനയാണ്. ഇടത്, വലത് സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സി.പി. സുഗതന്‍ ആരോപിച്ചു.
ഹിന്ദു പാര്‍ലമെന്റിലൂടെ രാഷ്ട്രീയ നവോത്ഥാനത്തിന് തുടക്കം കുറിക്കും. ഇതിന്റെ തുടക്കമായി ഏപ്രില്‍ മൂന്നാംവാരം പാളയം രക്ഷസാക്ഷിമണ്ഡപത്തില്‍ ഉപവാസ സമരം നടത്തും. 14ന് വൈകീട്ട് 3ന് പ്രസ്സ് ക്ലബ്ബ് ഹാളില്‍ ‘ന്യൂനപക്ഷ രാഷ്ട്രീയ അധിനിവേശം കേരളത്തില്‍’ എന്ന വിഷയത്തില്‍ സെമിനാറും നടത്തും. പത്രസമ്മേളനത്തില്‍ പ്രൊഫ. ടി. പി. ശങ്കരന്‍കുട്ടിനായര്‍, ഡോ. രാജീവ്‌ലോചനന്‍, ഡോ. ബാലശങ്കര്‍ മന്നത്ത്, ഐത്തിയൂര്‍ സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Discussion about this post