Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

സമഭാവന

by Punnyabhumi Desk
Nov 29, 2012, 06:00 am IST
in ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

സര്‍വജീവിസമഭാവനയ്ക്ക് ഉദാഹരിക്കുവാന്‍, എനിക്കുള്ള അനുഭവചരിത്രം തന്നെയുണ്ട്. അടിമക്കച്ചവടകാലത്ത് എന്റെ ജന്മകുടുംബത്തില്‍ അടിമകളായി വര്‍ത്തിച്ചിരുന്ന ഏതാനുപേര്‍ വീടിന്റെ പരിസരപ്രദേശത്ത് താമസമുണ്ടായിരുന്നു. പുലയസമുദായത്തില്‍പെട്ടവരാണ് അവര്‍. അധഃകൃതനെന്നും അധികൃതനെന്നുമുള്ള മാമൂല്‍സമ്പ്രദായദോഷങ്ങളൊന്നും വീട്ടില്‍ അധികം ബാധിച്ചിരുന്നതായി എനിക്കോര്‍മ്മയില്ല. എന്നാല്‍ സാമാന്യേന നാട്ടില്‍ കണ്ടുകൊണ്ടിരുന്ന ചില നിയന്ത്രണങ്ങളും അകല്‍ചകളും വീട്ടില്‍ പാലിച്ചിരുന്നു. ആശ്രമത്തില്‍ കഴിയുന്ന എന്നെ ഉദ്ദേശിച്ചായിരിക്കണം, വീട്ടില്‍ നിന്ന് അരിയുള്‍പ്പെടെ ചില സാധനങ്ങള്‍ ഇടക്കിടെ ആശ്രമത്തിലേക്ക് കൊടുത്തയയ്ക്കുക പതിവായിരുന്നു. എന്നാല്‍  ആദ്യകാലങ്ങളില്‍ സ്വാമിജി ഇത് നിഷേധിച്ചിരുന്നു. പരിശോധനാര്‍ത്ഥമാണതെന്നു വേണം കരുതാന്‍.

ഒരുദിവസം വീട്ടില്‍ ജോലിക്കുനിന്ന ഒരു പുലയയുവാവിന്റെ കയ്യില്‍ അരിയും തേങ്ങയും മറ്റും ആശ്രമത്തിലേക്ക് കൊടുത്തയച്ചു. കാലത്ത് കാപ്പികുടിക്കുന്ന സമയമായപ്പോള്‍ എന്നെയും മേല്പറഞ്ഞ യുവാവിനെയും സ്വാമിജി വിളിച്ചു. ഒരു പാത്രത്തില്‍ ആഹാരമെടുത്തിട്ട് ഒരുമിച്ച് കഴിക്കുന്നതിന് രണ്ടുപേരോടും ഇരിക്കാന്‍ പറഞ്ഞു. ഞാനവിടെ ഇരുന്നു. സ്വാമിജി എത്രതവണ പറഞ്ഞിട്ടും അവന്‍ ഇരുന്നില്ല. ഞാനും വളരെ നിര്‍ബന്ധിച്ചു പറഞ്ഞുനോക്കി. എന്നിട്ടും അവന്‍ ഇരിക്കുന്നതിന് തയ്യാറായില്ല. ഈ പരിശോധന സ്വാമിജിയെ സംബന്ധിച്ച് പ്രത്യേകതയുള്ള കാര്യമല്ല. എന്നെ പഠിപ്പിക്കുവാനോ പരിശോധിക്കുവാനോ വേണ്ടി സ്വാമിജി കൈക്കൊണ്ട ഒരു നയമായിരുന്നു അതെന്നുവേണം ചിന്തിക്കാന്‍. അധ്യാത്മജീവികള്‍ക്ക് സ്വാഭാവികമായുണ്ടായിരിക്കേണ്ട സമാന (സമത്വ) ചിന്തയുടെ ആവശ്യകത, ഭാവിയിലും പാലിക്കുന്നതിന് കരുതിക്കൂട്ടി ചമച്ചെടുത്ത ഒരു പാഠമായിരുന്നു അത്. അനന്തര കാലസാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അനേകം ഹരിജനങ്ങളുമായി ഇടപഴകുവാനും അവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുവാനും നിസ്സങ്കോചം അവരോടൊത്ത് പെരുമാറുവാനും കഴിഞ്ഞിട്ടുണ്ട്. ഇതെഴുതുന്ന സമയത്തും അത്തരം പ്രവൃത്തികള്‍ തുടരുന്നു.

അഖിലകേരള പുലയര്‍ മഹാസഭയ്ക്ക് ഒരു ആത്മീയാചാര്യന്റെ ആവശ്യമുണ്ടെന്ന് അവര്‍ അറിയിച്ചതനുസരിച്ച് ആ സ്ഥാനം സസന്തോഷം സ്വീകരിക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചു. ഹിന്ദുഐക്യവേദിയുടെ അദ്ധ്യക്ഷസ്ഥാനമേറ്റെടുത്തപ്പോള്‍ അഖിലകേരള പുലയര്‍മഹാസഭ അതില്‍ അംഗമായിചേര്‍ന്നിട്ടുണ്ട്. ശ്രീരാമനവമി രഥയാത്രയും മഹോത്സവവും പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ചപ്പോഴെല്ലാം അവിടെ അര്‍ച്ചനയ്ക്കും സമ്മേളനത്തിനും എത്തിച്ചേര്‍ന്ന ഭക്തജനങ്ങളോടൊപ്പം പുലയര്‍മഹാസഭയില്‍നിന്ന് അനേകം അമ്മമാരും സഹോദരന്മാരും പങ്കെടുത്തിരുന്നു.  അവര്‍ അധിവസിക്കുന്ന അനേകം കോളനികളിലും ക്ഷേത്ര പുനരുദ്ധാരണം നടത്തി പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തുവാനും പൂജാദികാര്യങ്ങള്‍ ജാതിബ്രാഹ്മണരെക്കൊണ്ടുതന്നെ ചെയ്യിക്കുവാനും കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള മണ്‍വിളയെന്ന സ്ഥലത്ത് സുബ്രഹ്മണ്യസ്വാമിക്ഷേത്രപ്രതിഷ്ഠ നടത്തിയത് ഉദാഹരണമാണ്. പുലയരുടേതെന്ന ചിന്തകളൊന്നും തന്നെ വിഷമതകളായി നിന്നില്ല.

വയനാട്ടിലെ കൊളഗപ്പാറയില്‍ ആദിവാസികളുടെ രണ്ട് ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ച് പ്രതിഷ്ഠ നടത്തി അവരെ സംഘടിപ്പിച്ച് അര്‍ച്ചന നടത്തിയിട്ടുണ്ട്. അന്ന് ഭാരതീയഗുരുപരമ്പരയും സ്വാമിജിയും ഭഗവാനുമംഗീകരിച്ചെന്ന് തോന്നത്തക്കവണ്ണമുള്ള പലസംഭവങ്ങളും നടന്നിരുന്നു. നോക്കിനിന്ന പലരേയും അത് അത്ഭുതസ്തബ്ധരാക്കിയിട്ടുണ്ട്. അര്‍ച്ചന നടക്കുന്നസ്ഥലത്തിന് തൊട്ടടുത്തവരെ ഭയങ്കരമഴ പെയ്ത് തൊട്ട് മുന്‍വശത്തുള്ള പുഴ കവിഞ്ഞൊഴുകിയപ്പോഴും അര്‍ച്ചന നടന്നിടത്ത് ഒരു തുള്ളി മഴപോലും പൊഴിഞ്ഞില്ല.

വീട്ടില്‍ ജോലിക്കുനിന്ന പുലയസഹോദരനെ എന്നോടൊപ്പമിരുത്തി ഒരേ പാത്രത്തില്‍ ആഹാരംതന്ന് സ്വാമിജി അഭേദദര്‍ശനത്തിന്റെ കളമെഴുത്തും പാട്ടും നടത്തുകയാണന്നുണ്ടായത്, എന്നാണെന്റെ വിശ്വാസം. എന്റെ അനന്തരകാലജീവിതത്തിലെല്ലാം ഈ പാഠം, മറക്കുട പിടിക്കാതെ പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശം നല്കുന്ന തുറന്ന കത്തായിരുന്നുവെന്ന് ഓര്‍ക്കാതിരിക്കുക വയ്യ.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies