Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

ആത്മാരാമന്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി

by Punnyabhumi Desk
Aug 17, 2023, 06:00 am IST
in ഗുരുവാരം

 

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

മൂര്‍ത്തങ്ങളായ സര്‍വവും അമൂര്‍ത്തമായ തത്ത്വത്തില്‍ നിന്നുണ്ടാവുകയും അതില്‍തന്നെ ജലത്തില്‍ കുമിളകളെന്നപോലെ വിലയിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയരഹസ്യങ്ങളെ ഉദാത്തഭാവനയോടെ ആവിഷ്‌കരിച്ച് സാധകര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്നമട്ടില്‍ ഉപനിഷത്തുക്കളില്‍ ചര്‍ച്ചചെയ്തിരിക്കുന്നു. സാധകന് ശാസ്ത്രരൂപേണയും സാധാരണക്കാരന് വിശ്വാസപ്രമാണമായും ഈ ഒരേ തത്ത്വം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. മഹാമനീഷികളുടെ തപസ്സും അതിലൂടെ സമാര്‍ജിച്ച പരമാത്മബോധവും ധര്‍മസംസ്ഥാപനാര്‍ത്ഥം പ്രയോജനപ്പെടുത്തുന്നതിന് തിരുവവതാരംചെയ്ത മഹാത്മാക്കളില്‍ സമശീര്‍ഷനെന്നോ ഊര്‍ദ്ധ്വശീര്‍ഷനെന്നോ പറയുവാന്‍ അര്‍ഹതയുള്ള മഹാത്മാവായിരുന്നു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍. സന്യാസത്തിന്റെ വിവധതരത്തിലുള്ള മാര്‍ഗാവലംബികളേയും അവരുടെ അനുഷ്ഠാനങ്ങളേയും വിലയിരുത്തി ചിന്തിക്കുമ്പോള്‍ എല്ലാമാര്‍ഗങ്ങളുടേയും വ്യവസ്ഥകളില്‍ സ്വാമിജിയുടെ ജീവിതം സമ്പൂര്‍ണമായി സ്വരൂപിക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുവാന്‍ കഴിയും. അതിവര്‍ണാശ്രമിയെന്ന അതിവിശിഷ്ടസങ്കല്പത്തിലും സ്വാമിജിയുടെ വ്യക്തിത്വം തിളക്കമാര്‍ന്നതായിരുന്നു.

രാമായണത്തിലെ വസിഷ്ഠന്റെ സ്ഥാനം, കുലഗുരുക്കന്മാര്‍ക്കുള്ള കര്‍ത്തവ്യം, ധര്‍മസംസ്ഥാപനാര്‍ത്ഥമുള്ള സേവനം, അധര്‍മനിരാകരണം, പാപവിനിര്‍മുക്തി എന്നിങ്ങനെ സമൂഹത്തെ ധര്‍മോന്മുഖമായി നയിച്ചിരുന്ന കര്‍ത്തവ്യം സ്വാമിജിയുടെ ജീവിതത്തില്‍ അക്ഷരംപ്രതി സത്യമായിരുന്നു. രാജസ-താമസഗുണപ്രേരിതരായ പലരും സ്വാമിജിയുടെ അത്ഭുതശക്തിയില്‍ അടിയറവുപറഞ്ഞ് കുറ്റസമ്മതംനടത്തി തെറ്റില്‍ നിന്ന് കരകയറിയിട്ടുണ്ട്.

സമൂഹത്തിന്റെ സുസ്ഥിതിയെ നിലനിറുത്തുന്നതിന് രാമായണ മഹാകാവ്യത്തില്‍ ധര്‍മനിഷ്ഠനായ രാജാവ് വഹിച്ച പങ്ക് കുലഗുരുവില്‍ നിന്നുലഭിച്ച നിയന്ത്രണവും നിര്‍ദ്ദേശവും അനുസരിച്ചായിരുന്നു. അതേ പോലെ തന്നെ സാധാരണജീവിതത്തെ നിര്‍ദ്ദേശത്തിലൂടെയും സംശയാതീതമായ പ്രവചനത്തിലൂടെയും പ്രബുദ്ധമാക്കി നയിക്കുവാനുള്ള അവസരം സ്വാമിജിയുടെ ജീവിതത്തിലുടനീളം സൃഷ്ടിക്കപ്പെട്ടിരുന്നു.

സര്‍വസംഗപരിത്യാഗത്തിലൂടെ അവതാരവരണ്യേനായ രാമന്‍ നിര്‍വഹിച്ച ധര്‍മപരിപാലനക്ഷമത, ആത്മാരാമനായ സ്വാമിജി സര്‍വ അര്‍ത്ഥത്തിലും സ്വഭാവത്തിലും പ്രാവര്‍ത്തികമാക്കിയിരുന്നു. സൂര്യന് പ്രകാശമെന്നപോലെ സ്വായത്തമായിരുന്ന ഈ സ്വാഭാവികത അന്ധതയിലാണ്ടുപോയ സമൂഹത്തെനയിക്കുന്നതിന് സ്വാമിജി പ്രയോജനപ്പെടുത്തിയിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ സംഭരണവുംത്യാഗവും ധര്‍മത്തെ ലക്ഷീകരിച്ചായിരുന്നു. രാമായണമഹാഗ്രന്ഥത്തിലെ ത്യാഗവുംസമ്പാദ്യവും ധര്‍മസംസ്ഥാപനാര്‍ത്ഥം പ്രവര്‍ത്തിക്കപ്പെട്ടതായിരുന്നു. രാവണാദികളായ രാക്ഷസന്മാര്‍ സ്വാര്‍ത്ഥതയ്ക്കുവേണ്ടി കയ്യടക്കിയ ധര്‍മത്തിന്റെ അമൂല്യമാദ്ധ്യമങ്ങള്‍ അധര്‍മസങ്കേതങ്ങളില്‍ നിന്ന് വിടര്‍ത്തിയെടുക്കാനും അതിലൂടെ ധര്‍മത്തിന്റെ ദന്തഗോപുരങ്ങള്‍ പടുത്തുയര്‍ത്തുവാനും സംസ്‌കാരം പകര്‍ന്ന രാമന്റെ ജീവിതം പ്രാര്‍ത്ഥനകളും പുഷ്പാര്‍ച്ചനകളും മാല്യങ്ങളുംകൊണ്ട് ഇന്നും സജീവവും ചൈതന്യവത്തുമായി പ്രസരിക്കുന്നത് രാമായണമഹാഗ്രന്ഥത്തിലൂടെയാണ്.

രാമോപസനയിലൂടെ ദുഷ്ടമനസുകളിലെ രാജസതാമസ രാക്ഷസവൃത്തികളും സ്വന്തം പ്രഭാവലയത്തില്‍പെടുത്തി ശുദ്ധീകരിക്കുവാനും പൂര്‍വദോഷങ്ങളെ പരിഹരിക്കാനും കഴിഞ്ഞ സ്വമിജിയുടെ സേവനം ആത്മാരാമാത്വം കൊണ്ട് പ്രഖ്യാപിതമായിരുന്നു. രാമായണമഹാഗ്രന്ഥത്തിലെ ശമാദിഷഡ്കസമ്പത്തി ധര്‍മസംസ്ഥാപനത്തിന് സമ്പൂര്‍ണകലയായി സ്വീകരിച്ച അചാര്യന്മാര്‍ രാമനെന്ന അവതാരസങ്കല്പത്തെ ആദരിച്ചും അനുസരിച്ചും ലോകത്തിന് ധര്‍നിര്‍ദ്ദേശംനല്‍കുനന്ന മര്‍ഗങ്ങളാണ് നെയ്‌തെടുത്തത്. ഭാരതത്തിലുടനീളം ഇന്നും നിലനില്‍ക്കുന്ന രാമായണത്തിന്റെ സംശുദ്ധസങ്കല്പം ആ പാരമ്പര്യത്തെ നിലനിര്‍ത്തിയ മഹാഗുരുക്കന്മാരുടെ സേവനത്തിലധിഷ്ഠിതമാണ്. രാമായണ മഹാസാഗരത്തില്‍ മുങ്ങിത്തപ്പുമ്പോള്‍ നമുക്ക് ലഭ്യമാകുന്ന ചൈതന്യവത്തായ രത്‌നങ്ങളില്‍ മഹനീയസ്ഥാനം ആത്മാരാമപദവിയാര്‍ജിച്ച മഹാപ്രഭുവായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ക്ക് നല്‍കുന്നതില്‍ സംശയലേശമാവശ്യമില്ല.

രാമായണ പ്രപഞ്ചത്തിലെ സ്ഥൂലസൂക്ഷ്മകാരണ സങ്കല്പങ്ങള്‍ അവതാരപുരുഷനായ രാമനില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥൂലസൂക്ഷ്മ കാരണശരീരസംബന്ധികളായ സമസ്ത ഉപാധികളും രാമനെന്ന അവതാരമഹിമയില്‍ ധര്‍മത്തിന്റെ ഉപാധികളായി ലയിക്കുന്നു. അമൂര്‍ത്തസങ്കല്പത്തില്‍ ബ്രഹ്മസ്വരൂപനായ ഭഗവാനില്‍ ലയിച്ചടങ്ങുന്ന സത്വരജസ് തമോഗുണങ്ങളുടെ സൂക്ഷ്മപ്രകൃതിയും ധര്‍മോപാധികളായിത്തന്നെ നിലനില്‍ക്കുന്നു. തമോഗുണപ്രധാനവും അജ്ഞാനകാരണവുമായ രാമായണോപാധികളെല്ലാം രാമനില്‍വിലയം പ്രാപിച്ച് സംശുദ്ധമായിത്തീരുന്നു. സാത്വിക ഗുണശീലരും തത്ത്വമയപ്രധാനികളുമായ ആചാര്യന്മാരെല്ലാം ബ്രഹ്മസ്വരൂപനായ രാമനില്‍ അനന്യഭാവേനവിലയിക്കുന്നു.

ഉപാസകനും ഉപാസ്യവും തമ്മിലുള്ള താദാത്മ്യപ്രാപ്തി, രാമനെന്ന കേന്ദ്രത്തെ ആസ്പദമാക്കി തത്ത്വദര്‍ശനം നിര്‍വഹിച്ചിരുന്നു. സ്വാമിജിയെ സംബന്ധിച്ച് ആതാമാരാമപദവിയില്‍ വിരാജിക്കുന്ന അതിമാനുഷനെന്നനിലയില്‍ ശ്രീരാമപട്ടാഭിഷേകം ആത്മാരാമാഭിഷേകമായി നിര്‍വഹിച്ചിരുന്നു എന്നുള്ളതിനുതുല്യമായി പുരോണിതഹാസങ്ങളിലൊരിടത്തും പ്രസ്താവ്യമായ പ്രമാണങ്ങള്‍ കണ്ടിട്ടില്ല. സ്വാമിജിയെ സംബന്ധിച്ച ഈ അഭിമാനികവും അപ്രമേയവുമായ പ്രത്യേകത രാമായണത്തിലൂടെ രാമനില്‍കേന്ദ്രീകരിച്ച് ആത്മവൃത്തിയായി പ്രശോഭിച്ചിരുന്നു. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ വാങ്മയശരീരമെന്ന് വിശേഷിപ്പിക്കാവുന്ന ക്ഷരസ്വരൂപങ്ങളും അക്ഷരസ്വരൂപങ്ങളും രാമനെന്ന പ്രണവസങ്കലപ്ത്തിന്റെ നിദാനവും നിയമവുമായി വര്‍ത്തിച്ചിരുന്നു. സ്വാമിജിയില്‍ നിന്നും അനവരതം അക്ലിഷ്ടമായി പ്രവഹിച്ചിരുന്ന പ്രണവധ്വനി ആത്മരാമനും പ്രണവസ്വരൂപനുമായ സ്വാമിജിയുടെ ജീവന്മുക്താവസ്ഥയേയും നിര്‍വികല്പസ്വഭാവത്തെയും നിതരാം വെളിവാക്കിയിരുന്നു.

സാധാരണക്കാരന്റെ സ്വാഭാവികവികാരങ്ങളും വിചാരങ്ങളും വ്രണപ്പെടുത്തിയ ഭൗതികജീവിതമഹാരോഗത്തിന് ഭിഷഗ്വരനായി സ്വാമിജിയും ഭേഷജമായി അദ്ദേഹത്തിന്റെ ഉപദേശവും ലോകസേവനം നടത്തിയിരുന്നു. അറിഞ്ഞും അറിയാതെയുമുള്ള തെറ്റുകളെല്ലാം സ്വാമിജിയെന്ന വിശുദ്ധസരസ്സില്‍ വിലയം പ്രാപിച്ച് പരിശുദ്ധി നേടിയിരുന്നു. ഇങ്ങനെ ഓരോന്നോരോന്നായി പരിശോധിക്കുമ്പോള്‍ രാമായണമഹാഗ്രന്ഥത്തിലെ സര്‍വസ്വരൂപവും ആത്മാവായ രാമനില്‍ ധര്‍മാര്‍ത്ഥം വിലയിച്ചതുപോലെ സ്വാമിജിയുടെ ജീവിതമഹാഗ്രന്ഥത്തിലെ സമസ്തസംഭവങ്ങളും, അനുകൂലവും പ്രതികൂലവുമായ സമസ്തസാഹചര്യങ്ങളും, ധര്‍മത്തിന്റെ സാങ്കേതിക സംജ്ഞകളായി മാറിയിരുന്നു. അനുഗ്രഹിക്കാനും ആശ്വസിപ്പിക്കാനും കരുത്തുറ്റകരങ്ങള്‍ ശിരസ്സില്‍വച്ച് സാന്ത്വനവാക്കുകളുടെ അമൃതവര്‍ഷംചൊരിയുമ്പോള്‍ ആശ്വാസത്തിന്റെയും അനുഭൂതിയുടെയും അവാച്യമണ്ഡലത്തിലഭയംതേടിയ അനുഭവം ഇന്നും മനുഷ്യമനസ്സുകളില്‍ ചൈതന്യം ചൊരിയുന്നു.

Share1TweetSend

Related News

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

ഗുരുവാരം

ബ്രാഹ്മമുഹൂര്‍ത്തം – കവിത

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies