Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഗുരുവാരം

കാളിദാസപ്രപഞ്ചം – അസ്ത്യുത്തരസ്യാം ദിശി

by Punnyabhumi Desk
Feb 14, 2013, 04:00 am IST
in ഗുരുവാരം

സത്യാനന്ദ പ്രകാശം
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

അസ്ത്യുത്തരസ്യാം ദിശി
ഇക്കാണായ ലോകവും ജീവന്‍ എന്ന പ്രതിഭാസവും കാര്‍ബണ്‍ ഹൈഡ്രജന്‍ ഓക്‌സിജന്‍ തുടങ്ങിയ ജഡപദാര്‍ത്ഥളുടെ സങ്കരം മാത്രമല്ലേ? അതിനപ്പുറം പ്രപഞ്ചത്തിന്റെ നിലനില്പിന് ആധാരമായ തത്ത്വം മറ്റെന്തിരിക്കുന്നു എന്ന എക്കാലത്തെയും ചോദ്യത്തിന് കാളിദാസന്‍ നല്‍കിയിരിക്കുന്ന വ്യക്തമായ മറുപടിയാണ് ദേവതാത്മാവായ ഹിമാലയമെന്ന തത്ത്വം. അതാണു സര്‍വാധാരം. അതിന്റെ സ്ഥാനം അങ്ങു വടക്കേദിക്കിലാണ്. ഭൗതികമണ്ഡലത്തില്‍ ഹിമാലയം ഉണ്ടെന്ന കാര്യം ആരും തര്‍ക്കിക്കുന്നില്ല. പക്ഷേ ദേവതാസ്വരൂപമായ ഹിമാലയം ഉണ്ട് എന്നും ഇല്ല എന്നും – അസ്തി എന്നും നാസ്തി എന്നും – നടന്നുവരുന്ന തര്‍ക്കത്തിന് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. ഈ തര്‍ക്കത്തിനു മറുപടി പറഞ്ഞുകൊണ്ടു വേദങ്ങളും അതിന്റെ ഭാഗമായ ഉപനിഷത്തുക്കളും അസന്ദിഗ്ധമായി വിളിച്ചു പറഞ്ഞു അസ്തി-ഉണ്ട്-എന്ന്. എന്നാല്‍ കാലാന്തരത്തില്‍ ബൗദ്ധ ദാര്‍ശനികരില്‍ ഒരു വിഭാഗമായ ശൂന്യവാദികള്‍ നാസ്തി – ഇല്ല എന്ന്, ശൂന്യമെന്ന് -പ്രചരിപ്പിച്ചപ്പോള്‍ കലുഷിതമായിത്തീര്‍ന്ന മാനവമനസ്സുകള്‍ക്ക് അമൃതം ചൊരിഞ്ഞുകൊണ്ട് കുമാരസംഭവത്തിലൂടെ കാളിദാസന്‍ വീണ്ടും നല്‍കിയ ഉപനിഷത് സന്ദേശമാണ് ‘അസ്ത്യുത്തരസ്യാം ദിശി’ എന്ന മംഗള ധ്വാനം.  കുമാരസംഭവമഹാകാവ്യത്തിന്റെ മുഖ്യ സന്ദേശം അതാകുന്നു.

ജഡചേതനമയമായ ഈ ലോകത്തിന് ഒരു അടിസ്ഥാനമുണ്ട്. അതാണു പരമാത്മാവ്. ദേവതാത്മാവായ ഹിമാലയമായി വളരുന്നതും അതാകുന്നു. പ്രപഞ്ചം നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോള്‍ പ്രപഞ്ചാധാരമായ പരമാത്മാവ് മാറ്റങ്ങള്‍ക്കതീതമായി കുടികൊള്ളുന്നു എന്നു വിശേഷമുണ്ട്. ഇക്കാണായ ജീവിതം പരമാത്മാവിന്റെ ലീലയാണ്. അതിനായി പരമാത്മാവ് തന്റെ തന്നെ ശക്തിയായ പ്രകൃതിയെ പ്രവര്‍ത്തിപ്പിക്കുന്നു. പരമാത്മാവ് പ്രകൃതി എന്നീ തത്ത്വങ്ങളാണു പരമേശ്വരനും പാര്‍വതിയും. അവരുടെ വിവാഹകഥയാണഉ കുമാരസംഭവം. അവരെവെടിഞ്ഞു പ്രപഞ്ചത്തിനു നിലനില്പില്ല. പ്രസ്തുത സമ്പൂര്‍ണ്ണ പ്രപഞ്ചമാണു ദേവതാത്മാവായ ഹിമാലയം. അനേകകോടി ബ്രഹ്മാണ്ഡങ്ങളടങ്ങിയ അതിന്റെ ഏറിയ പങ്കും മാംസചക്ഷുസ്സിനു കാണാനാകാത്തവിധം അത്യന്തസൂക്ഷ്മമണ്ഡലങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. അതിനെ ആശ്രയിച്ചു നില്‍ക്കുന്ന സ്ഥൂലാംശമാണ് കണ്ണുകള്‍കൊണ്ടു ആരും കാണുന്ന ദൃശ്യപ്രപഞ്ചവും ദൃശ്യമായ ഹിമാലയവും. ദേവതാത്മാവായ ഹിമാലയത്തിന്റെ ഉപരിമണ്ഡലമാണ് പാര്‍വതീപരമേശ്വരന്മാരുടെ ഇരിപ്പിടമായ കൈലാസം.

ലോകത്തിന് ആധാരമായി പരമാത്മാവ് അഥവാ പരബ്രഹ്മം  എന്നൊന്ന് ഉണ്ടോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയാണ് അസ്തു-ഉണ്ട്-എന്ന കുമാരസംഭവത്തിലെ ആദ്യത്തെ പദം. ആധുനിക ശാസ്ത്രമറിയുന്നവര്‍ക്കു ഇതു മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. ജീവനുള്ളവയും ജീവനില്ലാത്തവയുംമായി മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും നദികളും സമുദ്രങ്ങളും ഭൂഖണ്ഡങ്ങളും മഹാപര്‍വതങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെയായി നാം കാണുന്നവയെല്ലാം നൂറ്റില്‍ ചില്വാനം മൂലകങ്ങള്‍ കൊണ്ടു മാത്രം നിര്‍മ്മിതമാണെന്നു ഭൗതികശാസ്ത്രം പഠിപ്പിക്കുന്നു. ജീവനുള്ളവയും ജീവനില്ലാത്തവയുമായി ഈ ലോകത്തു കാണപ്പെടുന്ന അനന്തകോടി പദാര്‍ത്ഥങ്ങളെല്ലാം നൂറ്റില്‍പ്പരം മൂലകങ്ങള്‍ മാത്രമായി ചുരുങ്ങുന്നു എന്നര്‍ത്ഥം. അവയുടെയെല്ലാം അടിസ്ഥാനഘടകം പരമാണു അഥവാ ആറ്റം മാത്രമാകുന്നു. പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നു മൂന്നു പദാര്‍ത്ഥങ്ങള്‍കൊണ്ടാണു ആറ്റമേതും നിര്‍മ്മിച്ചിരിക്കുന്നത്. അറ്റോമിക് സംഖ്യയിലുള്ള വ്യത്യാസം – പ്രോട്ടോണുകളുടെ എണ്ണത്തിലുള്ള വ്യത്യാസം – മാത്രമാണ് അവയെ ഭിന്നമൂലകങ്ങളായി മാറ്റുന്നത്. പ്രപഞ്ചകാരണം അതോടെ മൂന്നായി ചുരുങ്ങുന്നതു നാം കാണുന്നു. സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍ എന്നു വിളിക്കപ്പെടുന്ന പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവയാകട്ടെ എനര്‍ജി മാത്രമാണെന്നും ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ഒരേ എനര്‍ജിമാത്രമാണെന്നും ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ഒരേ എനര്‍ജിയാണു പ്രോട്ടോണ്‍, ന്യൂട്രോണ്‍, എലക്ട്രോണുകളായി, ഭിന്നമൂലകങ്ങളഉടെ ആറ്റമുകളായി, അവയുടെ സംയോഗനിര്‍മ്മിതമായ തന്മാത്രകളായി, അവയുടെ വൈവിദ്ധ്യമാര്‍ന്ന കൂടിക്കലരലുകളാലുണ്ടാകുന്ന നാനാപദാര്‍ത്ഥങ്ങളടങ്ങിയ ലോകമായി കാണപ്പെടുന്നത്. ലോകമെന്നത് എനര്‍ജിയുടെ – സംസ്‌കൃതഭാഷയില്‍ പ്രാണന്റെ – പ്രപാഹമാണെന്നു സ്പഷ്ടം. ഇക്കാണായ നാനാത്വങ്ങളെല്ലാം അതില്‍ താല്‍ക്കാലികമായുദിച്ച് മറയുന്ന ദൃശ്യങ്ങള്‍ മാത്രമാകുന്നു.

എനര്‍ജി അഥവാ പ്രാണന്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. നിശ്ചലമായ ഒരു അടിത്തറയിലേ ചലനമേതും സാദ്ധ്യമാവുകയുള്ളു. അക്കാര്യം ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. എനര്‍ജി അത്തരമൊരടിത്തറയില്‍ എവിടെയോനിന്നു ഉണ്ടാകുന്നു എന്നുംഎവിടെയോ ലയിക്കുന്നു എന്നും ശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്. എനര്‍ജിയുടെ ഉത്പത്തിക്കും നിലനില്പിനും ലയത്തിനും ആധാരമായ തത്ത്വം മാത്രമേ ആധുനികശാസ്ത്രത്തിനു കണ്ടെത്താന്‍ ഇനി അവശേഷിച്ചിരിപ്പുള്ളു. വൈദികമന്ത്ര ദ്രഷ്ടാക്കളായ ഋഷിമാര്‍ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തേ അതു മനസ്സിലാക്കി ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അതിന് അവര്‍ പലപേരുകളും നല്‍കി. പരമാത്മാവ്, പ്രരബ്രഹ്മം, ഓങ്കാരം എന്നിങ്ങനെ ആ പട്ടിക നീളുന്നു. ‘ഈശാവാസ്യം ഇദം സര്‍വം’ എന്നു ഈശാവാസ്യോപനിഷത് ഇക്കാര്യം വിളിച്ചു പറഞ്ഞിരിക്കുന്നു. ഇക്കാണായതെല്ലാം ഒരേഒരു ഈശ്വരനാല്‍ അകവും പുറവും നിറഞ്ഞിരിക്കുന്നു. തസ്മിന്നപോ മാതരിശ്വാ ദധാതി’ ആ പരമാത്മാവിലാണ് പ്രാണന്‍ സ്പന്ദിക്കുന്നത് എന്നും ഈശാവാസ്യോപനിഷത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അസ്തി-ഉണ്ട്-എന്നു സംശയമില്ലാതെ കാളിദാസന്‍ പറഞ്ഞുവച്ചത്.

ഈ ലോകത്തുകാണപ്പെടുന്ന പര്‍വതാദി പദാര്‍ത്ഥങ്ങളെ അപേക്ഷിച്ചു പരമാണുക്കള്‍ ചെറുതാണെന്നു നമുക്കറിയും. അതിനെക്കാള്‍ സൂക്ഷ്മമാണു പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ മുതലായവ. അതിലും സീക്ഷ്മമാണു എനര്‍ജി അഥവാ പ്രാണന്‍. അതിനാല്‍ പരമാത്മാവ് അത്യന്ത സൂക്ഷ്മമാണെന്നു പറയേണ്ടതില്ലല്ലൊ. അതാണ് ‘ഉത്തരസ്യാം ദിശി’ എന്ന് വടക്കേദിക്കിലെന്ന് – കാളിദാസന്‍ പറഞ്ഞുവച്ചതിനു ഹേതു. ഉത്തരദിക്ക് അഥവാ വടക്കേദിക്കെന്നാല്‍ ഏറ്റവും മുകളിലെന്നര്‍ത്ഥം. അഥവാ അത്യന്ത സൂക്ഷ്മതലത്തിലെന്നര്‍ത്ഥം. മഹാദേവക്ഷേത്രങ്ങളില്‍ അര്‍ദ്ധ പ്രദക്ഷിണം ചെയ്യുന്നതിന്റെ തത്ത്വം കൂട്ടിവായിച്ചുകൊള്‍ക. പ്രദക്ഷിണം ചെയ്യുമ്പോള്‍ വടക്കു സോമസൂത്രവരെപ്പോയി തിരിച്ചുപോരണം. ‘സോമസൂത്രം ന ലംഘയേത്’ എന്ന് പ്രമാണമുണ്ട്. എന്തെന്നാല്‍ ശ്രീകോവിലിന്റെ വടക്കുവശമാണ് പ്രപഞ്ചത്തിന്റെ അഗ്രം. മൂന്നു മാനങ്ങളുള്ള പദാര്‍ത്ഥത്തിനു രണ്ടു മാനങ്ങളില്‍ മാത്രമായി ആവിഷ്‌ക്കാരം നല്‍കുമ്പൊഴാണ് അഗ്രഭാഗം വടക്കുദിക്കായി മാറുന്നത്. അവിടെയാമു പരമാത്മപദം. ഭാരതദേശത്തിന്റെ വടക്കുദിക്കും പ്രപഞ്ചത്തിന്റെ അഗ്രവും ഇങ്ങനെ ഒന്നായി സങ്കല്പിച്ചാണു കാളിദാസന്‍ ഹിമാലയത്തെ നമുക്കു കാട്ടിത്തരുന്നത്. അതാണു ഉത്തരസ്യാം ദിശി എന്നു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം. ഭാരത്തില്‍ നിന്നു നോക്കുമ്പോള്‍ വടക്കു ഭാഗത്തു കാണപ്പെടുന്ന ഹിമാലയം തിബത്തില്‍നിന്നും നോക്കുമ്പോള്‍ തെക്കുഭാഗത്താണെന്നു മറന്നുപോകരുത്. ഭൂമിശാസ്ത്രപരമായ ആപേക്ഷിതകള്‍ക്കപ്പുറം എവിടെനിന്നു നോക്കിയാലും വടക്കായി കാണപ്പെടുന്ന ഒരു ദിക്കിനെക്കുറിച്ചാണു കാളിദാസന്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നു ചിന്തിക്കാന്‍ അതും പ്രേരിപ്പിക്കുന്നു. അതു ശിവക്ഷേത്രങ്ങളിലെ വടക്കുവശംപോലെ പ്രപഞ്ചത്തിന്റെ മുകള്‍ഭാഗം അഥവാ സൂക്ഷ്മതലമാകുന്നു. അവിടെയാണു ദേവതാത്മാവായ ഹിമവാന്റെ സ്ഥാനം.

പ്രപഞ്ചാധാരമായ ഹിമവാന്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, സിലിക്കോണ്‍ തുടങ്ങിയ പദാര്‍ത്ഥങ്ങളെപ്പോലെ ജഡമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നുതന്നെയാണു കുമാരസംഭവക്കാരന്റെ ഉത്തരം. ഈ ഹിമവാന്‍ ചൈതന്യസ്വരൂപിയാകുന്നു. അതു വ്യക്തമാക്കാനാണ് തുടക്കത്തിലേ നാം വിശകലനം ചെയ്ത ‘ദേവതാത്മാ – ദേവത ആത്മാവായുള്ളവന്‍, പ്രകാശസ്വരൂപിയായ ചൈതന്യം ആത്മാവായുള്ളവന്‍, ബോധസ്വരൂപന്‍, ജ്ഞാനസ്വരൂപന്‍ – എന്നു കാളിദാസന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്താണു തെളിവെന്നല്ലേ? ചേതനനു മാത്രമേ ലോകത്തെ നിര്‍മ്മിക്കുക നിലനിര്‍ത്തുക ലയിപ്പിക്കുക മുതലായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റു. ജഡത്തിന് അതു സാദ്ധ്യമല്ലല്ലൊ. താന്‍ ഉണ്ടെന്നുപോലും ജഡം അറിയുന്നില്ല. പിന്നെയല്ലേ സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ കര്‍ത്തൃത്വം ഏറ്റെടുക്കുക. സച്ചിദാനന്ദമാണ് ഹിമവാനെന്നു സാരം.

ShareTweetSend

Related News

ഗുരുവാരം

ആത്മാരാമന്‍

ഗുരുവാരം

യോഗക്ഷേമം വഹാമ്യഹം

ഗുരുവാരം

ശ്രീനീലകണ്ഠമഹാപ്രഭു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies