Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വരള്‍ച്ച ദുരിതാശ്വാസത്തിന് അടിയന്തിര നടപടി

by Punnyabhumi Desk
Apr 28, 2016, 06:28 pm IST
in മറ്റുവാര്‍ത്തകള്‍

riverside-dry-landതിരുവനന്തപുരം: സംസ്ഥാനത്ത് വള്‍ച്ച ദുരിതാശ്വാസത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഇതിനാവശ്യമായ നടപടികള്‍ കൈക്കൊളളും. കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുളള കേന്ദ്ര മാനദണ്ഡങ്ങള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര ക്യഷി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് മുഖ്യമന്ത്രി കത്തയയ്ക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. രുക്ഷമായ വരള്‍ച്ച ബാധിച്ചിട്ടുളളത് കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകളിലാണ്. ജലസ്രോതസുകളില്‍ ഉപ്പുവെളളം കയറിയ കാസര്‍കോട് ജില്ലയില്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നതിനായി ആറ് ജില്ലകളില്‍ നിന്നുളള റിഗ്ഗുകളും, ജിയോളജിസ്റ്റുകളെയും കാസര്‍കോട്ട് നിയോഗിക്കും. കാസര്‍കോട് ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യനെ ചുമതലപ്പെടുത്തി.

കൊല്ലം ടൗണ്‍, പന്മന തുടങ്ങിയ പ്രദേശങ്ങളില്‍ തെന്മല ഡാമില്‍ നിന്ന് കുടിവെളളം എത്തിക്കുവാന്‍ നടപടി തുടങ്ങി. മെയ് മൂന്നോടെ കുടിവെളള ക്ഷാമം പൂര്‍ണമായി പരിഹരിക്കും. തെന്മല ഡാമില്‍ നിന്നും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുളള കനാലുകളില്‍ വെളളം തുറന്നുവിടും. പാലക്കാട് ജില്ലയില്‍ മലമ്പുഴ ഡാമില്‍ നിന്നുളള വെളളം കുടിവെളള ആവശ്യത്തിന് മാത്രം വിനിയോഗിക്കുവാനും തീരുമാനിച്ചു. കുടിവെളളം വിതരണം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍മാരുടെ പക്കലുളള പതിമ്മൂന്ന് കോടി രൂപ വിനിയോഗിക്കും. കൂടുതല്‍ പണം ആവശ്യമെങ്കില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. സൂര്യാഘാതം മൂലം മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും . കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം വന്നതിനുശേഷം മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് ധന സഹായം നല്‍കുക. അതിന് മുന്‍പ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിക്കും. സൂര്യാഘാതം മൂലം ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. സൂര്യതാപം മൂലം പണിയെടുക്കാന്‍ കഴിയാത്തവര്‍ക്ക് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗജന്യ റേഷന്‍ നല്‍കും.

വരള്‍ച്ച മൂലം 1038 ഹെക്ടര്‍ സ്ഥലത്ത് ക്യഷി നാശമുണ്ടായതായി മന്ത്രി അറിയിച്ചു. ക്യഷി നാശത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കും. വരള്‍ച്ച നേരിടാനും കന്നുകാലികളുടെ സംരക്ഷണത്തിന് രണ്ട് ലക്ഷം രൂപ വീതം ജില്ലാ മൃഗ സംരക്ഷണ വിഭാഗത്തിന് അടിയന്തിരമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകളില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് സമീപം കപ്പാസിറ്ററുകള്‍ സ്ഥാപിക്കും. കുടിവെളളം എത്തിക്കുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കുട്ടനാടന്‍ മേഖലയില്‍ കുടിവെളള ലഭ്യത ഉറപ്പുവരുത്താന്‍ കുടുതല്‍ ബോട്ടുകളുടെ സേവനം ലഭ്യമാക്കും. തൊഴില്‍ സമയം മാറ്റിയത് കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണം. നടന്‍ മമ്മൂട്ടി മുഖ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തുവാന്‍ തീരുമാനിച്ചു.

കുടിവെളള വിതരണത്തിന് സന്നദ്ധ സംഘടനകള്‍ തയ്യാറാക്കുന്ന പക്ഷം വാട്ടര്‍ അതോറിറ്റി കുടിവെളളം സൗജന്യമായി നല്‍കാനും തീരുമാനമായി. ഓരോ ജില്ലയിലുമുളള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലും തണ്ണീര്‍ പന്തലുകള്‍ സജ്ജീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും കാലാവസ്ഥ തല്‍സ്ഥിതിയില്‍ തുടരുന്ന പക്ഷം സമ്മതിദായകര്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ വിശ്രമ സൗകര്യവും കുടിവെളളവും ഉറപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി ധന, റവന്യൂ, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies