Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റശ്രമം: സൈന്യം പത്തു ഭീകരരെ വധിച്ചു

by Punnyabhumi Desk
Sep 21, 2016, 01:32 pm IST
in മറ്റുവാര്‍ത്തകള്‍

ഉറി/ന്യൂഡല്‍ഹി: ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തെ ഭീകരാക്രമണത്തിനു രണ്ടു ദിവസത്തിനുശേഷം അതിര്‍ത്തിയില്‍ രണ്ടിടത്ത് നുഴഞ്ഞുകയറ്റശ്രമം. സൈന്യവും ഭീകരരും നടത്തിയ ഏറ്റുമുട്ടലില്‍ പത്തു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു.

ഉറി സെക്ടറില്‍ നിയന്ത്രണരേഖയില്‍ ഇന്നലെ ഉച്ചയോടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ പാക് ആക്രമണത്തില്‍ കാര്യമായ നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ല. ഉച്ചയ്ക്ക് 1.10നും 1.30നും ഇടയിലാണ് പാക് വെടിവയ്പ് ഉണ്ടായതെന്നു ശ്രീനഗറിലെ സൈനികകേന്ദ്രം അറിയിച്ചു.

നിയന്ത്രണരേഖയിലെ ഉറി, നൗഗാം സെക്ടറുകളിലാണ് ഇന്നലെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. രണ്ടു സ്ഥലങ്ങളിലും സൈനിക നടപടി പുരോഗമിക്കുകയാണെന്നു കരസേനാ വക്താവ് ശ്രീനഗറില്‍ അറിയിച്ചു. നൗഗാവില്‍ ഏറ്റുമുട്ടലിനിടെ ഒരു ജവാന്‍ കൊല്ലപ്പെട്ടെന്നും സൈനിക നടപടി പുരോഗമിക്കുകയാണെന്നും അവസാനിച്ചശേഷം വിശദവിവരം വെളിപ്പെടുത്താമെന്നും വക്താവ് പറഞ്ഞു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന വിവരം അദ്ദേഹം വ്യക്തമാക്കിയില്ല.എന്നാല്‍, ഉറി സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 ഭീകരരില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായി ഡല്‍ഹിയില്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ജമ്മു കാഷ്മീരിലെ സ്ഥിതി വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ഉന്നത സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരേ രാജ്യം ഒരു നടപടിയും നിലവില്‍ സ്വീകരിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകമാത്രമാണു ചെയ്യുന്നതെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഫലപ്രദമായി നേരിടുന്നതു ചര്‍ച്ച ചെയ്യാന്‍ ഇന്നു കേന്ദ്ര കാബിനറ്റ് യോഗം ചേരും. ഭീകരരെ പാക് അധിനിവേശ കാഷ്മീരില്‍ കടന്ന് ആക്രമിക്കുന്ന കാര്യങ്ങളുള്‍പ്പെടെ കാബിനറ്റ് ചര്‍ച്ച ചെയ്‌തേക്കും.

ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തു ഞായറാഴ്ച പുലര്‍ച്ചെ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ സൈന്യം നാലു ഭീകരരെയും വധിച്ചു. ഭീകരരുടെ കൈയില്‍നിന്ന് പാക് നിര്‍മിത ആയുധങ്ങള്‍ കണെ്ടടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies