Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഇന്ത്യ-പാക്ക്‌ സെക്രട്ടറിതല ചര്‍ച്ച സൗഹാര്‍ദപരം: ഇന്ത്യ

by Punnyabhumi Desk
Jun 25, 2010, 11:01 am IST
in മറ്റുവാര്‍ത്തകള്‍
ഇസ്ലാമാബാദില്‍ വിദേശകാര്യ സെക്രട്ടറി നിരുപമാ റാവുവും പാക്‌ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ റഷീദും ചര്‍ച്ചയ്‌ക്കു ശേഷം

ഇസ്ലാമാബാദില്‍ വിദേശകാര്യ സെക്രട്ടറി നിരുപമാ റാവുവും പാക്‌ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ റഷീദും ചര്‍ച്ചയ്‌ക്കു ശേഷം

ഇസ്ലാമാബാദില്‍ വിദേശകാര്യ സെക്രട്ടറി നിരുപമാ റാവുവും പാക്‌ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ റഷീദും ചര്‍ച്ചയ്‌ക്കു ശേഷം

ഇസ്‌ലാമാബാദ്‌: ഇന്ത്യ- പാക്ക്‌ സെക്രട്ടറി തല ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന്‌ ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നു പാക്ക്‌ വിദേശ കാര്യസെക്രട്ടറി സല്‍മാന്‍ ബഷീറും അഭിപ്രായപ്പെട്ടു. തീവ്രവാദത്തിന്‌ എതിരായ ഇന്ത്യയുടെ ആശങ്ക പാക്കിസ്‌ഥാനെ അറിയിച്ചതായും തീവ്രവാദം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായതായും നിരുപമ റാവു വ്യക്‌തമാക്കി. സെക്രട്ടറി തല ചര്‍ച്ചകള്‍ക്കുശേഷം സംയുക്‌തമായി നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഇരുവരും തങ്ങളുടെ നിലപാടുകള്‍ വ്യക്‌തമാക്കിയത്‌. പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള യാത്ര മാത്രമല്ല, എതിര്‍രാജ്യത്തിന്റെ നിലപാട്‌ മനസിലാക്കാനും ചര്‍ച്ചയിലൂടെ പരിശ്രമിച്ചതായി നിരുപമ റാവു പറഞ്ഞു. തീവ്രവാദത്തെ നേരിടാന്‍ ഇരുരാജ്യങ്ങളും സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചാവിഷയമായി.

അടുത്ത മാസം 15ന്‌ നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ കൂടുതല്‍ ഗുണപരമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന്‌ പാക്ക്‌ വിദേശ കാര്യസെക്രട്ടറി സല്‍മാന്‍ ബഷീര്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം പാക്കിസ്‌ഥാനുമായി നടന്നുവന്ന സമഗ്രചര്‍ച്ചകളില്‍ അഞ്ചാമത്തേത്‌ 2008 നവംബറില്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്‌, പാക്ക്‌ മണ്ണില്‍നിന്ന്‌ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്കു ചരടുവലിക്കുന്ന ഭീകരരെ തുരത്താതെ ചര്‍ച്ചയിലേക്കു മടങ്ങുന്ന പ്രശ്‌നമില്ലെന്ന്‌ ഇന്ത്യ നിലപാടു സ്വീകരിച്ചു. ഈ പശ്‌ചാത്തലത്തിലാണ്‌, വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണ, പാക്ക്‌ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷിയുമായി അടുത്ത മാസം 15ന്‌ ഇസ്‌ലാമബാദില്‍ ചര്‍ച്ച നടത്തുന്നത്‌. അതിന്റെ മുന്നോടിയാണു വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നത്‌.

സാര്‍ക്ക്‌ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ 26ന്‌ ഇസ്‌ലാമാബാദില്‍ സമ്മേളിക്കുന്നുണ്ട്‌. ആഭ്യന്തര മന്ത്രി പി. ചിദംബരം, പാക്ക്‌ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കുമായി അന്നു പ്രത്യേകം ചര്‍ച്ച നടത്തും. മുംബൈ ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ്‌ ഇന്ത്യന്‍ ഭരണനേതൃത്വത്തില്‍ നിന്നുള്ള ഉന്നതന്‍ പാക്കിസ്‌ഥാനിലെത്തുന്നത്‌.

ഇന്ത്യയും പാക്കിസ്‌ഥാനും ചര്‍ച്ചകളിലേക്കു മടങ്ങണമെന്നു ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ കഴിഞ്ഞ ദിവസം പാക്ക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനിക്ക്‌ കത്ത്‌ അയച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്‌പര വിശ്വാസത്തിന്റെ കാര്യത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നു. അതു പരിഹരിക്കാതെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ സാധ്യമല്ലെന്നു ഭൂട്ടാനിലെ തിംപുവില്‍ സാര്‍ക്ക്‌ സമ്മേളനത്തോട്‌ അനുബന്ധിച്ചു മന്‍മോഹന്‍ സിങ്ങും ഗീലാനിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ വിലയിരുത്തിയിരുന്നു.വിശാല ചര്‍ച്ചയിലേക്കു വഴിതെളിക്കുന്നതിനുള്ള നടപടികള്‍ക്കു താല്‍പര്യം വ്യക്‌തമാക്കിയുള്ള മന്‍മോഹന്‍ സിങ്ങിന്റെ കത്തു ഞായറാഴ്‌ച ലഭിച്ചതായി ഗീലാനിയും വെളിപ്പെടുത്തിയിരുന്നു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies