Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബിജെപി കേരള രാഷ്ട്രീയത്തിന് കരുത്തുപകരാന്‍ ജെ.പി.നദ്ദയും അമിത്ഷായും അനന്തപുരിയിലേക്ക്

by Punnyabhumi Desk
Oct 25, 2023, 10:01 am IST
in കേരളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബി.ജെ.പി.ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേരളത്തിലെത്തും. ഈ മാസം 30ന് എന്‍.ഡി.എയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനത്തിനാണ് നദ്ദ എത്തുന്നത്. സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാനതല ‘ജനജാഗരണയാത്ര’യുടെ ഉദ്ഘാടനത്തിന് ഡിസംബര്‍ രണ്ടാംവാരത്തിലാണ് അമിത്ഷാ എത്തുക.തിരുവനന്തപുരത്ത് നടക്കുന്ന വന്‍ റാലിയെ ഷാ അഭിസംബോധന ചെയ്യും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് സുരേന്ദ്രന്റെ യാത്ര. സംസ്ഥാനത്തെ 20ലോക്‌സഭാമണ്ഡങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയെ 25000ത്തോളം പ്രവര്‍ത്തകര്‍ അനുഗമിക്കും. പ്രധാനകേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കും.

ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിഭരണത്തിനെതിരെയും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ള പ്രശ്‌നങ്ങളില്‍ നീതിതേടിയുമാണ് എന്‍.ഡി.എയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ഇടതുസര്‍ക്കാരിന്റെ അഴിമതിഭരണം ചെറുക്കാന്‍ ബി.ജെ.പി.എന്ന പ്രചാരണ മുന്നേറ്റമാണ് പാര്‍ട്ടി ആലോചിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ 20 വരെ സംസ്ഥാന വ്യാപകമായി 2000ത്തോളം കേന്ദ്രങ്ങളില്‍ സായാഹ്നകവലയോഗങ്ങള്‍ നടത്തും. കരുവന്നൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് യോഗങ്ങള്‍.

സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ സമരങ്ങള്‍ അവസാനിപ്പിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് ബി.ജെ.പിയെ സംഘടനാപരമായി അടിമുടി മാറ്റാനും പ്രതിച്ഛായ മെച്ചപ്പെടുത്താനും ഗൗരവത്തോടെ രാഷ്ട്രീയത്തെ സമീപിക്കാനുമാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അനാവശ്യപ്രസ്താവനങ്ങള്‍ ഇറക്കുന്നതിന് സംസ്ഥാനനേതൃത്വത്തിനടക്കം വിലക്കുണ്ട്. മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ നിര്‍ദ്ദേശിക്കുന്ന നേതാവിന് മാത്രമാണ് അവസരം. ചാനല്‍ ചര്‍ച്ചകളില്‍ വസ്തുതാധിഷ്ഠിതമല്ലാതെ സംസാരിക്കുന്നവരെ പിന്‍വലിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്ക് നവംബര്‍ മൂന്നാംവാരം പരിശീലന ശിബിരം നടത്തുന്നുണ്ട്. സംസ്ഥാനത്ത് 2900ത്തോളം ജനപ്രതിനിധികളുണ്ട്. എങ്ങനെ പാര്‍ട്ടി സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാമെന്നും ഭരണപങ്കാളിത്തം എങ്ങനെ വിനിയോഗിക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശം നല്‍കും.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies