Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മണികണ്ഠനെ കാണാന്‍ വന്‍ ഭക്തജനത്തിരക്ക്

by Punnyabhumi Desk
Feb 1, 2012, 08:54 am IST
in കേരളം

മാരാരിക്കുളം: ക്ഷേത്ര കൊടിമരത്തില്‍ ദേവിയുടെ വാഹനമായ കാളയെ പ്രതിഷ്ഠിക്കുന്ന സമയം പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നിടത്തേക്കു കയര്‍പൊട്ടിച്ചെത്തിയ മണികണ്ഠനെന്ന കാളയെ കാണുവാന്‍ വന്‍ഭക്തജനത്തിരക്ക്. മാരാരിക്കുളം മഹാദേവക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ ധ്വജപ്രതിഷ്ഠ നടക്കുമ്പോഴാണ് ആയിരക്കണക്കിനു ഭക്തര്‍ക്കിടയിലൂടെ മണികണ്ഠനെത്തിയത്. തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പാര്‍വതി ദേവിയുടെ ധ്വജപ്രതിഷ്ഠകള്‍ നടക്കുമ്പോഴാണു ദേവസ്വത്തിന്റെ മണികണ്ഠന്‍ എന്ന കാള കയര്‍ പൊട്ടിച്ച് എത്തിയത്. ക്ഷേത്രത്തിനു പടിഞ്ഞാറ് ഹരിണതീര്‍ഥക്കുളത്തിനരികില്‍ കെട്ടിയിരുന്ന കാളയാണ് അന്‍പതു മീറ്ററോളം അകലെയുള്ള കൊടിമരച്ചുവട്ടിലെത്തിയത്. കൊടിമരത്തില്‍ കയറുവാനും ശ്രമിച്ച കാള മറ്റാരെയും ഉപദ്രവിക്കുവാനും ശ്രമിച്ചില്ല.

ഭക്തജനങ്ങളുടെ ശരണം വിളികള്‍ക്കിടയില്‍ ധ്വജപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ കാള തനിയെ അതിനെ കെട്ടിയിരുന്ന സ്ഥലത്തേക്കു മടങ്ങുകയും ചെയ്തു. വിവരമറിഞ്ഞ് അനേകമാളുകളാണു കാളയെ കാണുവാന്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. പഞ്ചകോടി പഞ്ചാക്ഷരജപയജ്ഞം നടക്കുന്ന ക്ഷേത്രത്തിലെ പഞ്ചമുഖ രുദ്രാക്ഷം ഇതാദ്യമായി കായ്ച്ചതും ഭക്തരെ അതിശയിപ്പിച്ചിരുന്നു.

പാര്‍വതീ ദേവിക്ക് നേരത്തെ താല്‍ക്കാലിക കൊടിമരത്തിലാണ് ഉല്‍സവത്തിന് കൊടിയേറ്റിയിരുന്നത്. ഫെബ്രുവരി മൂന്നിനാണ് കര്‍പ്പൂരാദികലശം നടക്കുക. രാവിലെ 9.16ന് ചടങ്ങുകള്‍ തുടങ്ങും. പഞ്ചകോടി പഞ്ചാക്ഷരജപ യജ്ഞത്തിന്റെ സമാപനമായ അഞ്ചിന് ലക്ഷദീപവും നടത്തും. രാത്രി ഏഴിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രിന്‍സ് അശ്വതി തിരുനാള്‍ രാമവര്‍മ പങ്കെടുക്കും. ക്ഷേത്രത്തിലെ ഉല്‍സവം 12ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കും.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies