കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന കേസില്‍ ബാംഗ്ലൂര്‍ ക്രൈംബ്രാഞ്ച് അസിസ്‌റ്റന്റ് കമ്മീഷണര്‍ ഓംകാരയ്യ ഈ മാസം 23നു കൊല്ലം സിജെഎം കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. ഇന്നു പരിഗണിക്കാനിരുന്ന കേസ് കോടതി 23ലേക്ക് മാറ്റി. മഅദനിയുടെ ഇളയമ്മയുടെ മകനാണ് അന്വേഷണ സംഘത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി ഓംകാരയ്യ ഇന്ന് ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ ഓംകാരയ്യ ഇന്നു ഹാജരാകാത്ത സാഹചര്യത്തിലാണ് കേസ് 23ലേക്കു മാറ്റിയത്.
Discussion about this post