ഹൈദരാബാദ്: ക്ഷേത്രധ്വംസനത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ കനത്ത സംഘര്‍ഷം. കുര്‍മഗുഡയിലെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രത്തിന്റെ മതിലുകളില്‍ പച്ച നിറത്തിലുള്ള ചായം പൂശിയും ക്ഷേത്രത്തിനകത്ത് ഗോമാംസം വിതറിയുമാണ് മുസ്ലീം ഭീകരവാദികള്‍ സംഘര്‍ഷം കുത്തിപ്പൊക്കിയത്. ക്ഷേത്രത്തിന്റെ പാവനത്വം നശിപ്പിച്ച നടപടിക്കെതിരെ ഹിന്ദു യുവാക്കള്‍ രംഗത്തെത്തി. മുസ്ലീം ഭൂരിപക്ഷപ്രദേശമായ സായിദാബാദില്‍ മുസ്ലീങ്ങള്‍ സംഘടിച്ച് കല്ലേറ് നടത്തി.
സംഭവസ്ഥലത്തെത്തിയ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. മദനപെട്ട്, സായിദാബാദ് പോലീസ്സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ എ.കെ.ഖാന്‍ പറഞ്ഞു. പോലീസ് രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ടം ബസ്സുകള്‍ക്ക് കല്ലെറിയുകയും രണ്ട് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. രണ്ടുപേര്‍ക്ക് വെട്ടേറ്റതായും പോലീസ് പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് എ.കെ.ഖാന്‍ പറഞ്ഞു. പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷമുണ്ടായാല്‍ പ്രതിരോധിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ഡിജിപിക്കും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. തങ്ങള്‍ക്ക് സുരിക്ഷിതത്വം നല്‍കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഹിന്ദുക്കള്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post