ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ശനിയാഴ്ച പുലര്‍ച്ചെ 2.30 ന്. മൂന്നര മണിവരെ കണിദര്‍ശനം ഉണ്ടാകും. പുലര്‍ച്ചെ രണ്ടിന് മേല്‍ശാന്തി സുമേഷ് നമ്പൂതിരിയുടെ മുറിയിലെ ഗുരുവായൂരപ്പന്റെ ചിത്രവും നിറഞ്ഞുകത്തുന്ന നെയ്‌വിളക്കും കണികണ്ട് 2.20ന് ശ്രീലകത്ത് പ്രവേശിക്കും. ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. 2.30ന് ശ്രീലകവാതില്‍ തുറക്കും. 3.30ന് കണിദര്‍ശനം അവസാനിപ്പിക്കും.
ക്ഷേത്രത്തില്‍ വിഷുവിളക്ക് ശനിയാഴ്ച ആഘോഷിക്കും. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലി നടക്കും. രാത്രി വിളക്കെഴുന്നള്ളിപ്പിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മേളം അകമ്പടിയാകും. മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് ദക്ഷിണാമൂര്‍ത്തിയുടെയും ടി.എസ്. രാധാകൃഷ്ണന്റെയും ഗാനാലാപനവും ഉണ്ടാകും.
വെള്ളിയാഴ്ച രാത്രി അത്താഴപ്പൂജയും അവസാന ചടങ്ങ് തൃപ്പുകയും കഴിഞ്ഞാല്‍ കണി ഒരുക്കും.
Discussion about this post