തിരുവനന്തപുരം: മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുലര്‍ച്ചെ തന്നെ എല്ലാവരും വിഷുക്കണി കണ്ടു. കണികാണല്‍ കഴിഞ്ഞ് കുടുംബത്തിലെ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് സമൃദ്ധിയുടെ പ്രതീകമായി വിഷുകൈനീട്ടം നല്‍കി. പുതുവര്‍ഷപുലരിയെ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും ചെറുപ്പക്കാര്‍ വരവേറ്റു.
ക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കിയിരുന്നു. ശബരിമലയിലും ഗുരുവായൂരും ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി കണ്ടു. രണ്ടിടത്തും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കാര്‍ഷിക വൃത്തിയുടെ തുടക്കമെന്ന നിലയില്‍ വിഷു ദിനത്തില്‍ കര്‍ഷകര്‍ നല്ല സമയം നോക്കി വയലില്‍ കൃഷി പൂജയും മററും നടത്തി.
Discussion about this post