ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. രണ്ടിടത്ത് ബി.ജെ.പി ഭരണം ഉറപ്പാക്കി. സൗത്ത് ഡല്‍ഹി കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തിരഞ്ഞെടുപ്പ് നടന്ന 272 വാര്‍ഡുകളില്‍ 140ലും ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചു. കോണ്‍ഗ്രസിന് 77 സീറ്റ് കിട്ടി. ബിഎസ്പി പതിനഞ്ച് സീറ്റില്‍ വിജയിച്ചു.
നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷനില്‍ ആകെയുള്ള 104 വാര്‍ഡുകളില്‍ 61 ഇടത്തും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന് 25 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിഎസ്പിയും എന്‍സിപിയും സ്വതന്ത്രരും അടക്കം പതിനെട്ട് പേരും ഇവിടെ വിജയിച്ചു. ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനില്‍ ആകെയുള്ള 64 വാര്‍ഡുകളില്‍ 31 എണ്ണത്തില്‍ ബിജെപി ഇതിനോടകം ജയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് പതിനാലു സീറ്റില്‍ വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ ഒമ്പത് സീറ്റ് നേടി. ഇവിടെ ഇനി 10 വാര്‍ഡുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്.
സൗത്ത് ഡല്‍ഹിയില്‍ സ്വതന്ത്രരും മറ്റു പാര്‍ട്ടികളുമായിരിക്കും ഭരണം നിശ്ചയിക്കുക. 104 സീറ്റില്‍ 46 എണ്ണം നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 28 സീറ്റ് ലഭിച്ചു. ഇവിടെ ബിഎസ്പി ഏഴു സീറ്റ് നേടി. നാലു സീറ്റില്‍ ഇന്ത്യന്‍ നാഷനല്‍ ലോക്ദളും വിജയിച്ചിട്ടുണ്ട്. പതിനഞ്ചു സീറ്റില്‍ വിജയിച്ച സ്വതന്ത്രരാകും ഇവിടെ ഭരണം നിശ്ചയിക്കുക.
Discussion about this post