മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ള സ്‌റ്റേഷനില്‍ സിഗ്‌നല്‍ കാബിനിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം താറുമാറായി. പല ദീര്‍ഘദൂര ട്രെയിനുകളും വൈകിയാണ് ഓടുന്നത്. അഗ്‌നിബാധയെ തുടര്‍ന്ന് സ്‌റ്റേഷനിലെ സിഗ്‌നല്‍ കേബിളുകള്‍ പൂര്‍ണമായി നശിച്ചു. ഏറെ നേരം പണിപ്പെട്ടാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്.
സിഗ്‌നല്‍ സംവിധാനം തകരാറിലായതോടെ ഇതുവഴിയുള്ള ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ എല്ലാം തന്നെ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതാണ് യാത്രക്കാരെ വലച്ചത്. ട്രെയിനുകള്‍ സി.എസ്.ടി, ദാദര്‍, താനെ എന്നീ സ്‌റ്റേഷനുകളിലാണ് നിര്‍ത്തിയിട്ടത്. ഇത് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചു.
Discussion about this post