കോഴിക്കോട്: പരസ്യ പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ കെട്ടുറപ്പിന് കക്ഷിനേതാക്കളും പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, ആത്മാഭിമാനം പണയപ്പെടുത്തി മുന്നണിയെ നയിക്കാനാവില്ലെന്ന് എം.എം.ഹസ്സന്‍ പറഞ്ഞത് അതിരു വിട്ടതല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
യു.ഡി.എഫിലെ കക്ഷികളെ ഒന്നിച്ചു കൊണ്ടുപോവാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. മുന്നണിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസ് നടത്തുന്ന വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കാണരുത്. നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post