ന്യൂഡല്‍ഹി: എന്റികാ ലെക്‌സി കപ്പലില്‍ നിന്ന് അറസ്റ്റു ചെയ്ത രണ്ടു നാവികരെ വിട്ടയക്കണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇറ്റാലിയന്‍ എംബസ്സി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍ സുപ്രീംകോടതി ഉത്തരവായി. രണ്ട് ആഴ്ചയ്ക്കകം മറുപടി നല്‍കണം. കേസ് ഇനി മേയ് എട്ടിന് പരിഗണിക്കും.
കേന്ദ്രസര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവലിനു പകരം മറ്റൊരു അഡീഷണല്‍ സൊളിസിറ്റര്‍ ജനറലായ ഇന്ദിരാ ജെയ്‌സിംഗാണ് ഹാജരായത്.
Discussion about this post