ന്യൂഡല്‍ഹി: ആയുധ ഇടപാടിലെ കോഴക്കേസില്‍ സി.ബി.ഐ കോടതി നാല് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. ദേശീയ നിര്‍വാഹക സമിതി അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് പ്രസിഡന്റ് നിതിന്‍ ഗഡ്ഗരിയ്ക്ക് അദ്ദേഹം കൈമാറി. തിഹാര്‍ ജയിലില്‍ നിന്നും രാജിക്കത്ത് അയച്ചുകൊടുക്കുകയായിരുന്നു.
Discussion about this post