ന്യൂഡല്‍ഹി: പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ലോക പത്ര സ്വാതന്ത്ര്യ ദിനം ഇന്നു ലോകമെമ്പാടും ആഘോഷിക്കും. ദൈനംദിന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്‌നത്തില്‍ ജീവന്‍ വെടിഞ്ഞ പത്രപ്രവര്‍ത്തകര്‍ക്കും ജയില്‍വാസം അനുഭവിക്കുന്നവര്‍ക്കും ഇന്ന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.
വാര്‍ത്തകള്‍ക്കു കടിഞ്ഞാണിടുന്ന ലോകത്തെ ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ആഫ്രിക്കന്‍ രാജ്യമായ എറിത്രിയ ആണെന്നു ന്യൂയോര്‍ക്ക് ആസ്ഥാനമായ പത്രലേഖകരുടെ സംരക്ഷണ സമിതി വെളിപ്പെടുത്തി. ഉസ്ബക്കിസ്ഥാന്‍, ബെലാറസ്, ഇറാന്‍ എന്നിവയാണ് തൊട്ടുപിന്നില്‍.
Discussion about this post