തിരുവനന്തപുരം: ജവഹര്‍ നഗര്‍ കട്ടച്ച ഭഗവതി ക്ഷേത്രത്തില്‍ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും മെയ് അഞ്ച് മുതല്‍ പതിനൊന്നുവരെ വരെ നടക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജഗോപാല വാര്യരുടെ മുഖ്യകാര്‍മികത്വത്തില്‍ യജ്ഞശാലയില്‍ ഭദ്രദീപം തെളിക്കും. അഞ്ചിന് രാവിലെ 7.10ന് കൊടിയേറ്റ്. ആറിന് വൈകീട്ട് 7.15ന് ചാക്യാര്‍കൂത്ത്. ഏഴിന് 7.15ന് ഭക്തിഗാനസുധ. ഒമ്പതിന് വൈകീട്ട് നാലുമണിക്ക് പറയ്‌ക്കെഴുള്ളന്നത്ത്. 11ന് രാവിലെ പൊങ്കാല, രാത്രി എട്ടിന് കൊടിയിറക്ക് എന്നിവ നടക്കും. ദിവസവും രാവിലെ ആറര മുതല്‍ ഭാഗവത സപ്താഹ യജ്ഞം ഉണ്ടായിരിക്കും.
Discussion about this post