വടകര: റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് പൂര്‍ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലല്ല യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ല. നിക്ഷ്പക്ഷമായ അന്വേഷണം നടത്തും. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്ഥാവനകള്‍ ഒഴിവാക്കണം. വടകരയില്‍ സിപിഎം നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖറിനെ വധിച്ച ക്വട്ടേഷന്‍ സംഘവുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജിന് ബന്ധമുണ്ടെന്ന പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോര്‍ജിനെതിരെ തെളിവുണ്ടെങ്കില്‍ പി. ജയരാജിന് അന്വേഷണ സംഘത്തിന് കൈമാറാമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണവുമായി സിപിഎം സഹകരിക്കുമെന്ന് എളമരം കരീം തന്നെ അറിയിച്ചതായും തിരുവഞ്ചൂര്‍ അറിയിച്ചു.
വടകരയിലെത്തിയ ആഭ്യന്തര മന്ത്രി സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ചര്‍ചയ്ക്കു ശേഷം എളമരം കരീം പറഞ്ഞു. നേര്‍വഴിക്ക് അന്വേഷണം നടത്തണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. കൊലപാതകത്തിനു പിന്നില്‍ പാര്‍ട്ടിയാണെന്ന് പ്രചരിപ്പിക്കുന്നത് മറ്റ് പല ലക്ഷ്യങ്ങളോടെയാണ്. പാര്‍ട്ടിക്കു നേരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് ആദ്യം പറഞ്ഞത് സിപിഎമ്മാണ്. ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതും ആ വഴിക്കാണ്. സിപിഎം അല്ല വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. അന്വേഷണം നിക്ഷ്പക്ഷമായിരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. അന്വേഷണ സംഘത്തിന് സിപിഎമ്മും എല്‍ഡിഎഫിലെ കക്ഷികളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്- എളമരം കരീം പറഞ്ഞു. എളമരം കരീം, സി.കെ. നാണു, ഇ.കെ. വിജയന്‍ എന്നിവരുമായാണ് ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post