ആലുവ: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാര്‍ക്കെതിരെ പോലീസും മാധ്യമങ്ങളും വ്യാജവാര്‍ത്ത ചമയ്ക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ സി.പി.എമ്മുമായി ബന്ധമുള്ളവരുടേതല്ല. അവരെല്ലാം പരമ്പരാഗതമായി കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം വൈകിക്കാന്‍ ശ്രമം നടക്കുന്നു. കേസിലെ പ്രതികളെ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ അറസ്റ്റ് ചെയ്യാന്‍ ഇടയില്ല. സി.ബി.ഐ അന്വേഷണം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post