കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ തലശേരിയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പോലീസ് കണ്ടെടുത്തതായി സൂചന. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പ്രത്യേകസംഘം റെയ്ഡ് നടത്തുകയാണ്. തലശേരി സ്വദേശികളായ റാഫി, റഫീഖ്, കൊടി സുനി എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. അതേസമയം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും രാഷ്ട്രീയതടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രത്യേകസംഘം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post