ന്യൂഡല്‍ഹി: അണുബോംബുകളെക്കാള്‍ വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഉയര്‍ത്തുന്നതെന്ന് സുപ്രീം കോടതി. പ്ലാസ്റ്റിക് ക്യാരിബാഗിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കരുണ സൊസൈറ്റി ഫോര്‍ ആനിമല്‍ നേച്ചര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്.
കേസില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വിയും എസ്.ജെ. മുഖോപാധ്യയയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു
Discussion about this post