തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തില്‍ പതിമൂന്നാമത് നവഒലി ജ്യോതിര്‍ദിനം ഞായറാഴ്ച ആഘോഷിച്ചു. ആശ്രമസ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചതിന്റെ വാര്‍ഷികമായ നവഒലി ജ്യോതിര്‍ദിനം സര്‍വമംഗളസുദിനമായിട്ടാണ് ശാന്തിഗിരിയില്‍ ആഘോഷിക്കുന്നത്. നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണി മുതല്‍ ആശ്രമത്തില്‍ പ്രത്യേക സങ്കല്പ പ്രാര്‍ഥനകളും സമര്‍പ്പണങ്ങളും നടന്നു. രാവിലെ അഞ്ചുമണിക്കു പ്രത്യേക പുഷ്പാഞ്ജലിയും ആറിന് ആരാധനയും തുടര്‍ന്ന് പുഷ്പസമര്‍പ്പണവും നടന്നു. വൈകുന്നേരം സ്പിരിച്വല്‍ സോണ്‍ വലംവച്ചുളള ദീപപ്രദക്ഷിണത്തില്‍ സന്ന്യാസീകളടക്കം നൂറുകണക്കിനാളുള്‍ പങ്കെടുത്തു. രാത്രി ഒന്‍പതു മുതല്‍ സന്യാസി-സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രത്യേകപുഷ്പാഞ്ജലി നടന്നു.
Discussion about this post