തൃശ്ശൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ (80) അന്തരിച്ചു. തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 1953 ല്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പുണ്യഭൂമി , തൃശ്ശൂര്‍ എക്‌സ്പ്രസ്, ദീനബന്ധു എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ടായിരുന്നു. സൈലന്റ് വാലി വിഷയത്തെക്കുറിച്ച് നിരവധി മുഖപ്രസംഗങ്ങള്‍ എഴുതിയിട്ടുണ്ട്. 12 വര്‍ഷത്തോളം സ്‌പോര്‍ട്‌സ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 80 ല്‍ വി കരുണാകരന്‍ നമ്പ്യാരുടെ മരണത്തെ തുടര്‍ന്ന് എക്‌സ്പ്രസ് എഡിറ്ററുടെ ചുമതല വഹിച്ചു. സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ചശേഷം ഒരേഭൂമി ഒരേജീവന്‍ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു.
1931 ല്‍ തൈക്കാട്ടുശ്ശേരിയിലാണ് ജനനം. ഭാര്യ: വേലൂര്‍ വാര്യത്തെ പരേതയായ ശ്രീദേവി വാരസ്യാര്‍. മകന്‍: രാജന്‍. മാധ്യമ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏപ്രില്‍ 25 ന് കേരള പ്രസ് അക്കാദമി അദ്ദേഹത്തെ പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
Discussion about this post