ന്യൂഡല്‍ഹി: ഹജ് സബ്‌സിഡി 10 വര്‍ഷം കൊണ്ട് നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി. ഈ വര്‍ഷം മുതല്‍ ഘട്ടംഘട്ടമായി സബ്‌സിഡി കുറയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഹജ് സൗഹൃദസംഘത്തിലെ അംഗസംഖ്യ രണ്ടാക്കി കുറയ്ക്കണം. ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ ഹജ്ജിനു പോയവര്‍ക്ക് വീണ്ടും അവസരം നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ക്വോട്ടയിലെ മിച്ചമുള്ള സീറ്റുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു വീതിച്ചു നല്‍കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചതിനെതിരെ കേന്ദ്രം നല്‍കിയ അപ്പീല്‍ പൊതുതാല്‍പര്യ ഹര്‍ജിയാക്കി മാറ്റിയാണു കോടതി പരിഗണിച്ചത്.
Discussion about this post