കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കണ്ടെത്തിക്കഴിഞ്ഞുവെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. കൊല്ലിച്ചത് ആരാണെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ചന്ദ്രശേഖരനോട് വ്യക്തിപരമായി വിരോധമുള്ളവര്‍ ഉണ്ടായിരുന്നില്ല. വിരോധം ഉണ്ടാകാനുള്ള സാഹചര്യം ഒന്നുമാത്രമായിരുന്നു. അതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണ പുരോഗതി മാധ്യമങ്ങളോട് വെളിപ്പെടുത്താറായിട്ടില്ല. വിശദാംശങ്ങള്‍ പരസ്യമാക്കുന്നത് അന്വേഷണത്തെ ബാധിക്കും. അതിനാല്‍ കസ്റ്റഡിയില്‍ എടുത്തവരുടെ വിവരങ്ങള്‍ അടക്കമുള്ളവ പരസ്യപ്പെടുത്താനാകില്ല. വിശദമായ അന്വേഷണത്തിലൂടെ കൊല ചെയ്യിച്ചത് ആരാണെന്ന് കണ്ടെത്തും. രാഷ്ട്രീയ കൊലപാതകം എന്നവാക്ക് താന്‍ ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post