കാഞ്ഞങ്ങാട്: കേരളത്തില്‍ നടക്കുന്നത് മതേതരത്വമല്ല മറിച്ച് മതവിവേചനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് സാമൂഹികനീതി ജാഥയുടെ ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളുടെ ആവശ്യങ്ങള്‍ ഇവിടെ അടിച്ചമര്‍ത്തപ്പെടുകയാണ്, ഭൂരിപക്ഷത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്ന വിചിത്ര സംഭവമാണ് കേരളത്തില്‍ നടക്കുന്നത് – അദ്ദേഹം പറഞ്ഞു.
ദേവസ്വം ഭൂമി പോലും ക്രൈസ്തവരടക്കമുള്ളവര്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പതിച്ചുനല്‍കുന്നു. മുസ്‌ലിം ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയ വി.എം.സുധീരനും കെ.മുരളീധരനും ഇപ്പോള്‍ എവിടെപ്പോയെന്നും കുമ്മനം ചോദിച്ചു.
Discussion about this post