ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ബിജെപിയില്‍ നിന്നു രാജിവയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി. നിലവിലെ പ്രതിസന്ധിക്ക് കാരണം സദാനന്ദഗൗഡയാണെന്നു യെഡിയൂരപ്പ പറഞ്ഞു. 70 എംഎല്‍എമാര്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും 40 പേരുടെ രാജിക്കത്ത് കൈവശമുണ്ടെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു.
നേരത്തെ ഡി.വി സദാനന്ദഗൗഡയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കാന്‍ ബി.എസ്.യെഡിയൂരപ്പ ബി.ജെ.പി നേതൃത്വത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. യെഡിയൂരപ്പ അനുഭാവികളായ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ അറുപതോളം പേര്‍ രാജിവയ്ക്കാനൊരുങ്ങിയതായി ബി.പി.ഹരീഷ് എംഎല്‍എ നേരത്തെ അറിയിച്ചിരുന്നു. അതേസമയം യെഡിയൂരപ്പയോടു ബിജെപി വിടരുതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.
Discussion about this post