ന്യൂഡല്‍ഹി: പൈലറ്റുമാരുടെ സമരംമൂലം എയര്‍ഇന്ത്യയുടെ 14 അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള പത്ത് സര്‍വീസുകളും മുംബൈയില്‍ നിന്നുള്ള മൂന്നു സര്‍വീസുകളുമാണ് റദ്ദാക്കിയത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.
പൈലറ്റുകള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള 14 സര്‍വീസുകള്‍ റദ്ദാക്കുന്നതായാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇന്ന് എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ഞായറാഴ്ച 20 അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കിയിരുന്നു
Discussion about this post