ന്യൂഡല്‍ഹി: പാര്‍ലമെന്റിനു സമീപം യുവതി ആത്മഹത്യക്ക് ശ്രമിച്ചത് പോലീസ് തടഞ്ഞു. ഷക്കര്‍പുര്‍ സ്വദേശിനിയായ യുവതിയാണ് വിജയ് ചൗക്കില്‍ ടി. വി ക്യാമറകള്‍ക്കു മുമ്പില്‍ ആത്മഹത്യക്ക് തുനിഞ്ഞത്.
ആളുകള്‍ നോക്കിനില്‍ക്കേ വായില്‍ ആസിഡ് ഒഴിക്കാനാണ് ഇവര്‍ ശ്രമിച്ചത്. എന്നാല്‍ പോലീസെത്തി യുവതിയെ തടയുകയും ആസ്പത്രിയിലാക്കുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.
യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ല. എന്നാല്‍ തന്റെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇക്കാര്യം മാധ്യമശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ആത്മഹത്യ ശ്രമത്തിലേക്ക് നീങ്ങിയതെന്നറിയുന്നു. യുവതിയെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post