തിരുവനന്തപുരം: ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇത്തരം അവസ്ഥകളില്‍ പ്രതികരിക്കാത്തത് ഖേദകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നിലപാട് പിണറായി വിജയന് സ്വന്തം പാര്‍ട്ടിയിലെ നേതാവിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്നു മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം മുന്നണിയിലെ ഘടകക്ഷികളേയും പാര്‍ട്ടികളേയും ബോധ്യപ്പെടുത്താന്‍ ഓഞ്ചിയം സംഭവത്തില്‍ സി.പി.എമ്മിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓഞ്ചിയത്ത് കഴിഞ്ഞ നാല് വര്‍ഷമായി നടക്കുന്ന അക്രമസംഭവങ്ങള്‍ നിരവധിയാണെന്നും കാസര്‍കോട് ജബ്ബാര്‍, കണ്ണൂരിലെ അഫ്‌സല്‍, ഷുക്കൂര്‍ വധക്കേസുകളില്‍ ആരാണ് ആരോപണവിധേയരായതെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post