കുന്നമംഗലം: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ഒന്നാം പ്രതി ചൊക്ലി കവിയൂര്‍ മാരാംകുന്നുമ്മല്‍ ലംബു പ്രദീപനെ (34) റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രനെ 14 ദിവസത്തേക്കും അഴിയൂര്‍ കോട്ടാമലക്കുന്ന് ദിപു എന്ന ദിപിന്‍ (27), അഴിയൂര്‍ കല്ലറോത്ത് രമ്യ നിവാസില്‍ കുട്ടു എന്ന രമീഷ് (21), കോടിയേരി അനന്തം വീട്ടില്‍ രജിത് (23) എന്നിവരെ നാലുദിവസത്തേക്കും പൊലീസ് കസ്റ്റഡിയില്‍ വിടാനും കുന്നമംഗലം കോടതി ഉത്തരവിട്ടു. കനത്ത പൊലീസ് കാവലിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ. സി. രാമചന്ദ്രനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതിനിടെ, രാമചന്ദ്രന്റെ വീട് റവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗങ്ങളെന്നു പറയപ്പെടുന്ന സംഘം കത്തിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.വീട്ടുപകരണങ്ങളും മറ്റും കൂട്ടിയിട്ട് കത്തിച്ചു. ജനല്‍പാളി പിഴുതെടുത്ത് കിണറ്റില്‍ തള്ളി. വീട് പൂര്‍ണമായും കത്തിയ നിലയിലാണ്. കേസില്‍ അറസ്റ്റിലായ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമായ രവീന്ദ്രന്റെ വീടും ആക്രമിക്കപ്പെട്ടു.
Discussion about this post