ഐടി ഭീമനായ ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ 5 രൂപ മുഖവിലയുള്ള ഓഹരിക്ക് കഴിഞ്ഞാഴ്ച 3,000 രൂപ കടന്നതോടെ 1994 ല്‍ നിക്ഷേപിച്ച 9,500 രൂപ ഇപ്പോള്‍ 3.5 കോടി രൂപയായി. 16 വര്‍ഷത്തിനിടയിലാണ് അമ്പരപ്പിക്കുന്ന നേട്ടം. തികച്ചും അവിശ്വസനീയം.
ഇന്‍ഫോസിസിന്റെ ഇഷ്യുവില 95 രൂപയായിരുന്നു. അപേക്ഷിച്ചവര്‍ക്കെല്ലാം അന്ന് ഓഹരിലഭിക്കുകയും ചെയ്തു. അഞ്ച് ബോണസ് ഇഷ്യു, ഓഹരി വിഭജനം എന്നിവ കഴിഞ്ഞതോടെ അന്നത്തെ 100 ഓഹരിയിപ്പോള്‍ 12,800 എണ്ണമായി. ഇവയുടെ മൂല്യമിപ്പോള്‍ 3.5 കോടി രൂപ വരും. ഇതിനിടയില്‍ കമ്പനി ലക്ഷക്കണക്കിനു രൂപ ലാഭവീതമായും നിക്ഷേപകന് നല്‍കുകയുണ്ടായി.
Discussion about this post