തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂത്തിയാക്കുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ആഘോഷം വോട്ടെടുപ്പിനുശേഷമേയുണ്ടാകൂ. ജൂണ്‍ നാലിനാണ് ആഘോഷം തുടങ്ങുക. 10 ന് സമാപിക്കും.ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ഷികാഘോഷത്തിന് തുടക്കമിടാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സേവനാവകാശ നിയമം തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു. സാം പിട്രോഡ സംസ്ഥാനത്തിന്റെ വികസനത്തിനായി തയ്യാറാക്കിയ 10 ഇന പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പമുണ്ടാകും.
സംസ്ഥാനതലത്തിലുള്ള പരിപാടിക്കുപുറമെ ജില്ലാ തലങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രചാരണ പരിപാടികളുമുണ്ടാകും. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ജില്ലകളില്‍ മന്ത്രിമാര്‍ നടത്തിയാണ് വാര്‍ഷികം ആഘോഷിക്കുക.
നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ ആയുസിനെക്കുറിച്ച് സത്യപ്രതിജ്ഞ ചെയ്ത അന്നുമുതല്‍ തന്നെ ആശങ്കയുണ്ടായിരുന്നെങ്കിലും ചില സന്ദര്‍ഭങ്ങളിലൊഴികെ സര്‍ക്കാര്‍ സ്ഥിരതയോടെ മുന്നേറുന്ന അനുഭവമാണ് ഉണ്ടായത്.
Discussion about this post