ഓക്‌ലാന്‍ഡ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ അത്‌ലറ്റുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും പങ്കെടുക്കാത്തവരെ താന്‍ പിന്തുണയ്‌ക്കുകയാണന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ. അത്‌ലറ്റുകള്‍ക്ക് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം. സൗകര്യപ്രദമാണന്ന് അവര്‍ക്ക് തോന്നുണ്ടങ്കില്‍ മാത്രമെ പങ്കെടുക്കേണ്ടതുള്ളു. ന്യൂസിലന്‍ഡ് ഒളിംപിക് കമ്മറ്റിയാണ് ടീമിനെ ഇന്ത്യയിലേക്ക് അയക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. അദ്ദേഹം വ്യക്തമാക്കി.
ഗെയിംസ് നന്നായി നടക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ ന്യൂസിലന്‍ഡിന്റെ കാഴ്‌ചപ്പാടില്‍ നന്നായി നടക്കുക എന്നത് ഗെയിംസിനെത്തുന്ന ന്യൂസിലന്‍ഡുകാര്‍ക്ക് പൂര്‍ണ്ണ സുരക്ഷയും സൗകര്യങ്ങളും ലഭിക്കുക എന്നതാണ്. അദ്ദേഹം പറഞ്ഞു. ഗെയിംസിനെക്കുറിച്ച് ബ്രിട്ടീഷ്, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ന്യൂസിലന്‍ഡ് കായികതാരങ്ങള്‍ക്ക് ഡല്‍ഹി ഗെയിംസിനെക്കുറിച്ച് വ്യക്തവും പൂര്‍ണ്ണവുമായ വിവരങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും ജോണ്‍ കീ അറിയിച്ചു.
ഒക്ടോബര്‍ 3 മുതല്‍ 14 വരെ നടക്കേണ്ട ഗെയിംസിന് 71 രാജ്യങ്ങളില്‍ നിന്നായി 7,000 കായികതാരങ്ങളും ഒഫീഷ്യല്‍സുമാണ് പങ്കെടുക്കേണ്ടത്. എന്നാല്‍ ഇന്ത്യയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് പല രാജ്യങ്ങള്‍ക്കും ആശങ്കയുള്ളതിനാല്‍ പല പ്രധാനപ്പെട്ട താരങ്ങളും ഗെയിംസില്‍ നിന്ന് പിന്മാറുകയാണ്. കായികതാരങ്ങള്‍ക്ക് താമസിക്കാനുള്ള ഗെയിംസ് വില്ലേജ് വൃത്തിഹീനമാണന്നും താമസിക്കാന്‍ കൊള്ളാത്തതാണന്നുംന്യൂസീലന്‍ഡ്, കാനഡ, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.
Discussion about this post