ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗ് വിവാഹിതനായി. ഇരുപത്തേഴുകാരിയുമായ പ്രിസില ചാനാണ് വധു. കലിഫോര്‍ണിയയിലെ വസതിയായിരുന്നു വിവാഹവേദി. ഫേസ്ബുക്ക് സിഇഒ കൂടിയായ സൂക്കര്‍ബര്‍ഗിന്റെ വിവാഹത്തിനു ക്ഷണിക്കപ്പെട്ട നൂറില്‍ കുറവ് അതിഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം സ്വപ്രയത്‌നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുക്കര്‍ബര്‍ഗ്.ഈ മാസം 14ന് ആണ് അദ്ദേഹം ഇരുപത്തെട്ടാം ജന്മദിനം ആഘോഷിച്ചത്. ഹാവാര്‍ഡില്‍ ഒന്‍പതുവര്‍ഷം മുന്‍പാണ് പ്രിസിലയെ സുക്കര്‍ബര്‍ഗ് ആദ്യം കണ്ടുമുട്ടുന്നത്. വിവാഹവാര്‍ത്ത അദ്ദേഹം ഫേസ്ബുക്ക് ടൈംലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹചിത്രം പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ 1,31,000 പേരാണ് ചിത്രം ലൈക്ക് ചെയ്തത്.
Discussion about this post