വാഷിംഗ്ടണ്‍ ഡിസി: സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് പേടകത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി അലക്‌സാണ്ടര്‍ ഗോര്‍ബനോവിനെ പുറത്തിറക്കി.
മൂന്നാമതായാണ് സുനിതാ വില്യംസിനെ പുറത്തെത്തിച്ചത്. ബുച്ച് വില്‍മോറായിരുന്നു നാലാമന്‍. കൈവീശികാണിച്ച് ചിരിച്ചാണ് എല്ലാവരും പേടകത്തില്‍ നിന്നും പുറത്തിറങ്ങിയത്. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നീട് നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോകും.
Watch: Sunita Williams has exited the hatch and is now being sent for further medical checkups and other procedures
NASA’s Boeing Starliner astronauts Sunita Williams and Barry Wilmore are back on Earth after the successful splashdown of the SpaceX Dragon spacecraft carrying… pic.twitter.com/1PxQHBgVgx
— IANS (@ians_india) March 18, 2025
പുലര്‍ച്ചെ മൂന്നരയോടെ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡയോടു ചേര്‍ന്നാണ് സുനിതാ വില്യംസും ക്രൂ 9 സംഘവും സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പലിലെത്തിച്ചു.
ഒന്‍പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.
സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട ഒന്‍പത് മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.
Discussion about this post