ന്യൂഡല്‍ഹി: ബ്ലാക്‌ബെറിയിലൂടെ കൈമാറുന്ന കോര്‍പ്പറേറ്റ് മെയിലുകള്‍ നിരീക്ഷിക്കാന്‍ അവസരമൊക്കണമെന്ന് ബ്ലാക്‌ബെറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനിയോട് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.
ബ്ലാക്‌ബെറിയിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി നിരീക്ഷണസാധ്യമാക്കിയില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യ നേരത്തെ റിമ്മിന് അന്ത്യശാസന നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് സപ്‌തംബര്‍ ഒന്നു മുതല്‍ മെസഞ്ചര്‍ സര്‍വീസുകള്‍ നിരീക്ഷണ സാധ്യമാക്കി. എന്നാല്‍ കോര്‍പ്പറേറ്റ് ഇമെയില്‍ സന്ദേശങ്ങള്‍ കൂടി പരിശോധിക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്‌മാര്‍ട്ട് ഫോണുകളുടെ വളര്‍ന്നു വരുന്ന വിപണികളില്‍ ശക്തമായ സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. അതിനാല്‍ തന്നെ ബ്ലാക്‌ബെറി ഇന്ത്യന്‍ വിപണിയെ ഗൗരവത്തോടെയാണ് കാണുന്നത്. ബ്ലാക്‌ബെറിക്ക് പുറമെ സ്‌കൈപ്, ഗൂഗിള്‍ എന്നിവയോടും വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post