വാഷിങ്ടണ്‍: ആണവ പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനാല്‍ ഇറാനെതിരെ യുഎസ് സെനറ്റ് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാനിലെ റവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഇറാനുമായി സഹകരിക്കുന്ന ഊര്‍ജ കമ്പനികള്‍ക്ക് പിഴ ഈടാക്കാനുമുള്ള ബില്‍ സെനറ്റ് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. യുഎസ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ഇറാനുമായി സഹകരിക്കുന്നുണ്ടെങ്കില്‍ ആ വിവരം യുഎസ് സാമ്പത്തിക നിയന്ത്രണ കേന്ദ്രങ്ങളെ അറിയിക്കണമെന്നും ബില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് ബഗ്ദാദില്‍ ബുധനാഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് യുഎസിന്റെ ഈ നീക്കം. ഇറാനും ജര്‍മനി, ഫ്രാന്‍സ്, റഷ്യ, യുഎസ്, ബ്രിട്ടന്‍, ചൈന എന്നീ ആറ് രാഷ്ട്രങ്ങളുമായാണ് ബഗ്ദാദിലെ ചര്‍ച്ച.
Discussion about this post