ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് വി.എസ് എഴുതിയിട്ടില്ല പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് അദ്ദേഹം പത്രപ്രവര്‍ത്തകരെ കണ്ടത്. യോഗത്തില്‍ യെച്ചൂരിയെ കൂടാതെ പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും മാത്രമാണ് പങ്കെടുത്തത്. കത്തില്‍വി.എസിന്റെ കത്തില്‍ അധികം താമസിക്കാതെ പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും യെച്ചൂരി പറഞ്ഞു.
വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് സി.പി.എം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമെടുത്തു. ജൂണ്‍ 9, 10 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം.
Discussion about this post