ന്യൂഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റര്‍ വീതം സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കോടതിയലക്ഷ്യമായതിനാല്‍ നടപടി വേണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ഥലം ഏറ്റെടുക്കലിന് നിര്‍ദേശിച്ച കൃഷ്ണനുണ്ണി കമ്മിഷന് ആദ്യം നിവേദനം നല്‍കിയ കെ.ജി. സുകുമാരനാണ് ഹര്‍ജി നല്‍കിയത്. വികസനവും സുരക്ഷയും കണക്കിലെടുത്ത് 100 മീറ്റര്‍ വീതം സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അതനുസരിച്ചു തെക്കേനടയിലും കിഴക്കേനടയുടെ ഏതാനും ഭാഗങ്ങളിലും സ്ഥലമേറ്റെടുത്തിരുന്നു. വടക്കേ നടയില്‍ നടപടിയുണ്ടാകുന്നതിനു മുമ്പ് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തീരുമാനിച്ച കാര്യങ്ങള്‍ പുനഃപരിശോധനയ്ക്കു വിധേയമല്ലെന്നു സുപ്രീം കോടതി 2003 ല്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമാണെന്ന് നിഷേ രാജന്‍ ശങ്കര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.
Discussion about this post