നിലമ്പൂര്‍: ചാലിയാര്‍പ്പുഴയില്‍ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ കോവിലകത്ത് ചീനിക്കടവിലാണ് അപകടമുണ്ടായത്. മരിച്ച കുട്ടികളെല്ലാം ബന്ധുക്കളാണ്.
ജിനു മാത്യു (15), ജയ്‌നി മാത്യു (11), ചാലിയാര്‍ സ്വദേശികളായ അമല്‍ (10), അജയ് (9), അലീന (13) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിക്കാണ് ദുരന്തമുണ്ടായത്. വാകമറ്റം വഴുതക്കാട്ടില്‍ മാത്യു-ഫിലോമിന ദമ്പതികളുടെ രണ്ട് കുട്ടികളും കുന്നത്തുചാല്‍ അത്തിക്കാട് ബിനു-നിസ ദമ്പതികളുടെ മൂന്നു കുട്ടികളുമാണ് മരിച്ചത്. ബന്ധുവായ ഫിലോമിനയ്‌ക്കൊപ്പം കടവില്‍ കുളിക്കാനെത്തിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. കുട്ടികളുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയിലാണ്.
Discussion about this post