ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോള്‍ വില കുതിച്ചു കയറുമ്പോള്‍ ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില താഴേയ്ക്ക്. ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ബാരലിന് 1.95 ഡോളര്‍ കുറഞ്ഞ് 89.90 ഡോളറിനാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍ വിപണികളില്‍ വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ട്. ലണ്ടന്‍ വിപണിയില്‍ 105.48 ഡോളറിനാണ് വില്‍പ്പന നടക്കുന്നത്. ആഗോള വിപണയില്‍ വില കുറഞ്ഞ സമയത്ത് ഇന്ത്യയില്‍ ബുധനാഴ്ച പെട്രോളിന് 7-50 രൂപയാണ് വര്‍ധിച്ചത്. ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടിയത്.
Discussion about this post