ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായ കുറവു വരുത്തിയേക്കുമെന്നു സൂചന. യുപിഎയിലെ ഘടകകക്ഷികളുള്‍പ്പെടെ എതിര്‍പ്പുയര്‍ത്തുന്ന സാഹചര്യത്തില്‍ വില ലീറ്ററിനു 2.50 മുതല്‍ 3 രൂപയോളം കുറയ്ക്കാന്‍ സാധ്യതയുണ്െടന്നാണ് സൂചനകള്‍. വെള്ളിയാഴ്ച കൂടുന്ന മന്ത്രിതല സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഡീസല്‍, പാചകവാതക വില വര്‍ധിപ്പിക്കുന്ന കാര്യവും മന്ത്രിതല സമിതി ചര്‍ച്ച ചെയ്യും. ഡീസലിന് 5 രൂപ വരെ കൂട്ടണെമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാചകവാതക സിലിണ്ടറിനു 50 രൂപ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post