തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ ആക്ഷേപമുള്ളവരും തൃപ്തിയില്ലാത്തവരും കോടതിയില്‍ പോകുകയാണ് വേണ്ടതെന്നും, അല്ലാതെ അന്വേഷണം തടസപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. പോലീസന്വേഷണം തൃപ്തികരമെല്ലെന്നു കണ്ടാല്‍ താന്‍ തീര്‍ച്ചയായും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം കാര്യക്ഷമവും നിഷ്പക്ഷവുമായി മുന്നോട്ടുപോകാനാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.












