കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് നടത്തിയ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുത്ത അഞ്ചു പോലീസുകാരെ തിരിച്ചറിഞ്ഞു. സംശയമുള്ള 15 പേര്‍ നിരീക്ഷണത്തിലാണ്. പോലീസിന്റെ തന്ത്രപരമായ നീക്കങ്ങള്‍ യഥാസമയം ഇവര്‍ പ്രത്യേക സിംകാര്‍ഡ് ഉപയോഗിച്ച് പാര്‍ട്ടി നേതൃത്വത്തിനു ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്. പതിവായി ഉപയോഗിക്കുന്ന സിമ്മിനു പുറമേ വിവരങ്ങള്‍ ചോര്‍ത്താനായി അഞ്ചുപേരും മറ്റു സിംകാര്‍ഡുകള്‍കൂടി ഉപയോഗിച്ചുവെന്നും കണ്ടെത്തി. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പ്രതിപട്ടികയില്‍പെട്ട പാനൂരിലെ സിപിഎം നേതാവ് കുഞ്ഞനന്തന്‍ ഒളിവില്‍പോകാന്‍ കാരണം ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുകൊണ്ടാണെന്നാണ് പോലീസ് വിലയിരുത്തല്‍. കുഞ്ഞനന്തനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പോലീസുകാര്‍ വിവരം ചോര്‍ത്തി നല്‍കിയത്.
Discussion about this post